Skip to main content

നിപ: ഒരു പരിശോധനാ ഫലം കൂടി നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (സെപ്റ്റംബര്‍ 23) പുറത്തു വന്ന ഒരാളുടെ സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതു വരെ 79 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്.
ഇന്ന് പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ സമ്പര്‍ക്കപ്പട്ടികയില്‍ 267 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്.  ഇന്ന് 3 പേര്‍ക്ക്  ഉള്‍പ്പെടെ 279 പേര്‍ക്ക് കോള്‍ സെന്റര്‍ വഴി മാനസിക പിന്തുണ നല്‍കി.

 

date