വഴിയരികില്‍ മാലിന്യം നിക്ഷേപിച്ച കടയുടമയ്ക്ക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിഴ ചുമത്തി
കാസര്‍കോട് കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിന് പിറകില്‍ 32ാം വാര്‍ഡില്‍ സ്ഥാപിച്ച മിനി എം.സി.എഫിന് സമീപത്തായി വഴിയരികില്‍ കടയില്‍ നിന്ന് ഒഴിവാക്കിയ പഴയ ഖര ദ്രവ മാലിന്യങ്ങള്‍ നിക്ഷേപിക്കുകയും അടുത്തുള്ള ചെറിയ തോടിലേക്ക് ഒഴുകിയെത്തുകയും ചെയ്യുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ മാലിന്യം നിക്ഷേപിച്ചത് കടയുടമയെ കണ്ടെത്തുകയും ഉടമയ്ക്ക് 10000 രൂപ പിഴ ചുമത്തുകയും ചെയ്തു.
അടുത്തദിവസം തന്നെ സ്വന്തം ചെലവില്‍ മാലിന്യം പ്രസ്തുത സ്ഥലത്ത് നിന്നും നീക്കം ചെയ്ത് യഥാവിധി സംസ്കരിക്കുന്നതിന് കര്‍ശന നിര്‍ദ്ദേശം നല്കി. കോ ഓപ്പറേറ്റീവ് സൊസൈറ്റി ബില്‍ഡിങ്ങില്‍ മലിനജലം തുറസ്സായ സ്ഥലത്തേക്ക് ഒഴുക്കി വിട്ടതിനും മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും 5000 രൂപ പിഴ ചുമത്തി. കോട്ടക്കനി ക്രോസ് റോഡില്‍ വീടുകളില്‍ നിന്നുള്ള മലിനജലവും പ്ലാസ്റ്റിക്കുകളും തോടിലേക്ക് ഒഴുക്കി വിട്ടതിന് രണ്ട് വീട് ഉടമകള്‍ക്ക് 5000 രൂപ വീതം പിഴച്ചുമത്തിയിട്ടുണ്ട്. മംഗല്പാടി ഗ്രാമപഞ്ചായത്തിലെ ഉപ്പളയിലുള്ള ഹോട്ടലില്‍ നിന്നുള്ള മലിനജലം പൊതു റോഡിലേക്ക് ഒഴുക്കിവിട്ടു പരിസര മലിനീകരണത്തിന് കാരണമായതിന് 10000 രൂപ തല്‍സമയ പിഴ ഈടാക്കുകയും മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്കരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഹോട്ടലില്‍ നിന്നുള്ള മലിനജലം തുറസായ സ്ഥലത്തേക്ക് ഒഴുക്കി വിടുന്നതിനാല്‍ പരിസരവാസികള്‍ക്ക് ദുര്ഗന്ധമെത്തുന്നുവെന്ന പരാതിയില്‍ പരിശോധന നടത്തിയത് പ്രകാരം ഹോട്ടല്‍ ഉടമയില്‍ നിന്നും 10000 രൂപ തല്‍സമയ പിഴ ഈടാക്കുകയും അഞ്ചുദിവസത്തിനകം ഉറവിടമാലിന്യ സംസ്കരണ സംവിധാനം ഒരുക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
പരിശോധനയില്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡര്‍ കെ വി മുഹമ്മദ് മദനി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അംബിക ടി, നിധീഷ് പി ജി, സ്ക്വാഡ് അംഗങ്ങളായ ഇ കെ ഫാസില്‍, ഒ പി വിനീഷ് കുമാര്‍എന്നിവര്‍ പങ്കെടുത്തു.
- Log in to post comments