Skip to main content

സര്‍ട്ടിഫിക്കറ്റ് വിതരണം

    കുമ്പഴ ഹരിതശ്രീ ഫാര്‍മേഴ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയുടെ കൃഷിവിഭാഗം നടത്തിയ പഠന ക്ലാസില്‍ പങ്കെടുത്തു വിജയിച്ച അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ഈ മാസം 10ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് കുമ്പഴ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. വീണാജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാചെയര്‍പേഴ്‌സണ്‍ അഡ്വ.ഗീതാ സുരേഷ്, വാര്‍ഡ് കൗണ്‍സിലര്‍ കെ.ആര്‍.അരവിന്ദാക്ഷന്‍ നായര്‍, ഫാര്‍മേഴ്‌സ് ക്ലബ് പ്രസിഡന്റ് ചന്ദ്രനാഥന്‍ നായര്‍, ലീഡ്ബാങ്ക് മാനേജര്‍ വി.വിജയകുമാരന്‍, നബാര്‍ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ രഘുനാഥന്‍ നായര്‍, മൈലപ്ര എസ്ബിഐ മാനേജര്‍ റ്റി.ആര്‍.രജനി, ഫെഡറല്‍ ബാങ്ക് മാനേജര്‍ ജോക്കു പി.ജോസഫ്,  കെ.അജിത്കുമാര്‍, ഐ.തോമസ്‌കുട്ടി, പി.ജെ.ഗോപി, എന്‍.കെ.സോമസുന്ദരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.                              (പിഎന്‍പി 3250/18)

date