3 വെളിച്ചെണ്ണ നിർമാതാക്കൾക്ക് കേരള ബ്രാന്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
കേരള ബ്രാന്‍ഡ് താലൂക്ക്തല സെലക്ഷന്‍ കമ്മറ്റിയുടെ അംഗീകാരം ലഭിച്ച ജില്ലയിലെ മൂന്ന് വെളിച്ചെണ്ണ നിര്‍മാതാക്കള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രഞ്ജിത് ബാബു സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
ദി കേരള മലനാട് കര്‍ഷക പ്രൊഡ്യൂസ് കോപ്പറേറ്റിവ് മാര്‍ക്കറ്റിംഗ് സൊസൈറ്റി-തിരുവമ്പാടി, ശ്രീ ഷണ്മുഖ കോക്കനട്ട് ഡ്രൈയിംഗ് ആന്റ് ഓയില്‍ മില്‍- രാമനാട്ടുകര, എന്‍എംഡിസി ഓയില്‍ മില്‍- വടകര എന്നീ സ്ഥാപനങ്ങള്‍ക്കാണ് കോഴിക്കോട് ജില്ലയില്‍ 'കേരളാ ബ്രാന്‍ഡ' അനുവദിച്ചു നല്‍കിയത്.
സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് യഥാക്രമം പ്രശാന്ത് കമാര്‍ പി എന്‍, ജയപാലന്‍ എം, നിഷാജ് എന്നിവർ അംഗീകാരം ഏറ്റുവാങ്ങി. കേരളത്തില്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങൾക്ക് ആഗോള ഗുണനിലവാരം കൊണ്ട് വരികയും, അതുവഴി ഉത്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണന സാധ്യത കൂട്ടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയാണ് 'കേരളാ ബ്രാന്‍ഡ്'.
ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ നിതിന്‍ പി, കോഴിക്കോട് താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസര്‍ ജെയിന്‍ സി ജെ, വടകര താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസര്‍ പ്രണവന്‍ വി പി എന്നിവര്‍ സന്നിഹിതരായിരുന്നു.
ടെണ്ടര്‍ ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പിന് കീഴിലെ ഐസിഡിഎസ് കോഴിക്കോട് അര്‍ബന്‍-3 പ്രൊജക്റ്റ് ഓഫീസിന് കീഴിലെ 140 അങ്കണവാടികളിലേക്ക് കണ്ടിന്‍ജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങള്‍/വ്യക്തികള്‍ നിന്നും മുദ്രവെച്ച കവറില്‍ ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബര്‍ 14. ഫോണ്‍: 0495-2461197.
ക്വിസ് മത്സരത്തില്‍ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജ് ജേതാക്കൾ
സ്വദേശി സയന്‍സ് മൂവ്‌മെന്റും സിവിലിയന്‍സും സംയുക്തമായി നടത്തിയ ഓള്‍ കേരള ഇന്റര്‍ കോളേജ് സിവില്‍ എഞ്ചിനീയറിംഗ് ക്വിസ് മത്സരത്തില്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോട് ഒന്നാം സ്ഥാനം നേടി. ആയിഷ ഹുദ, നുസുഹ പി ടി എന്നിവര്‍ ആണ് ജേതാക്കളായത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നുള്ള വിധുകൃഷ്ണന്‍ ആര്‍, എച്ച വിഷ്ണുഹരി എന്നിവര്‍ രണ്ടാം സ്ഥാനവും സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്നുള്ള ഹന്‍സല്‍ കെ എച്ച്, അമൃത കെ എസ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റില്‍ നടന്ന ഗ്രാന്‍ഡ് ഫിനാലെ മത്സരത്തില്‍ കേരളത്തിലെ മൂന്ന് സോണുകളിലെ 82 എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്ന് 182 ടീമുകള്‍ മല്‍സരിച്ചതില്‍ നിന്നും വിജയിച്ച 9 ടീമുകളാണ് മത്സരിച്ചത്.
പരിപാടിയിൽ കോഴിക്കോട് എൻഐടി ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ അധ്യക്ഷനായിരുന്നു. വിശിഷ്ടാതിഥിയായ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് - സ്ട്രക്ചറല്‍ എഞ്ചിനീയറിംഗ് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ ആനന്ദവല്ലി എന്‍ മുഖ്യപ്രഭാഷണം നടത്തി. സ്ട്രക്ചറല്‍ ഹെല്‍ത്ത് മോണിറ്ററിംഗ് - ചാലെഞ്ചസ് ആന്‍ഡ് ഫ്യൂച്ചര്‍ എന്ന വിഷയത്തില്‍ നടത്തിയ ടെക്‌നിക്കല്‍ ടോക്കിലൂടെ സ്ട്രക്ചറല്‍ എഞ്ചിനീയറിംഗ് മേഖലയുടെ വിശാലമായ വ്യാപ്തിയും അവസരങ്ങളും പ്രാധാന്യവും അവര്‍ വിശദീകരിച്ചു.
സൗത്ത് ഇന്ത്യ വിജ്ഞാന ഭാരതി, ഓര്‍ഗാനൈസിങ് സെക്രട്ടറി അബ്ഗ ആര്‍, കോഴിക്കോട് എൻഐടിയിലെ പ്രൊഫസർമാരായ ടി എം മാധവന്‍ പിള്ള, ആര്‍ ശ്രീധരന്‍, ഇന്ത്യന്‍ കോണ്‍ക്രീറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, കോഴിക്കോട് ചാപ്റ്റര്‍ വൈസ് ചെയര്‍മാന്‍ എഞ്ചിനീയര്‍ ജയറാം സി, എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റി പ്രസിഡന്റ് ഡോ കെ സോമന്‍, സിവിലിയന്‍സ് ജനറല്‍ മാനേജര്‍ എഞ്ചിനീയര്‍ രേവിത് സി കെ, സിവിലിയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ അഞ്ജു രതീഷ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments