Skip to main content
.

വയോജനസംരക്ഷണ ദിനാചരണം : ജില്ലാതല പരിപാടി 

 

 

വയോജന സംരക്ഷണ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നെടുങ്കണ്ടം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രീമി ലാലിച്ചൻ ഉദ്ഘാടനം ചെയ്തു. മൊബൈൽ മെഡിക്കൽ യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോക്ടർ. വിപിൻ ജീവിതശൈലിരോഗങ്ങൾ എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. താലൂക്ക് ആശുപത്രി ഡയറ്റീഷൻ മഞ്ജു വിക്ടോറിയ, റിട്ടയേഡ് ഹെഡ്മാസ്റ്റർ ദേവസ്യ തുണ്ടിയിൽ എന്നിവർ വയോജനങ്ങളുടെ ആഹാരക്രമം ,യോഗയും ആരോഗ്യവും എന്നീ വിഷയങ്ങളെ ആസ്പദമാക്കി ചർച്ച നടത്തി.വയോജനങ്ങളെ ആദരിക്കൽ ,വിവിധ കലാപരിപാടികൾ, ജീവിതശൈലി രോഗനിർണയ മെഡിക്കൽ ക്യാമ്പ് എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. വാർഡ് മെമ്പർമാരായ ശിഹാബ് ഈട്ടിക്കൽ, എം. എസ് മഹേശ്വരൻ , ശോഭന വിജയൻ , ജോജി ഇടപ്പള്ളി , ഷാൻ്റി ബിജോ , വിജിമോൾ വിജയൻ കുടുംബശ്രീ ചെയർപേഴ്സൺ. ഡെയ്സി തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.

ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ തങ്കച്ചൻ ആൻറണി, കെ പി കോളനി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് , ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ പൊതുജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

 

date