Post Category
വിദ്യാർഥിനിയെ സാങ്കൽപ്പിക കസേരയിൽ ഇരുത്തിയ സംഭവം ; ബാലാവകാശ കമ്മീഷൻ സ്കൂൾ സന്ദർശിച്ചു
വിദ്യാർഥിനിയെ സാങ്കൽപ്പിക കസേരയിൽ ഇരുത്തിയ സംഭവം ബാലാവകാശ കമ്മീഷൻ സ്കൂൾ സന്ദർശിച്ചു. കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ അംഗം എഫ്. വിൽസൺ എന്നിവരാണ് വെള്ളായണി അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ സന്ദർശിച്ചത്. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ വിദ്യാർഥിനിക്ക് സ്കൂളിൽ ശിക്ഷ നൽകിയതിന്റെ നിജസ്ഥിതി പരിശോധിക്കാൻ കമ്മീഷൻ നേരിട്ട് സന്ദർശനം നടത്തുകയായിരുന്നു. സംഭവം സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, ജില്ലാ സ്പോർട്സ് കൗൺസിൽ, എസ്.സി/ എസ്.ടി ജില്ലാ ഓഫീസർ, സ്കൂൾ എച്ച്.എം എന്നിവരോട് കമ്മീഷൻ മുമ്പാകെ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു.
പി.എൻ.എക്‌സ്. 4553/2024
date
- Log in to post comments