*അക്രഡിറ്റഡ് എഞ്ചിനീയര്‍ / ഓവര്‍സീയര്‍*
പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴിലുള്ള നിലമ്പൂര്‍ ഐ.റ്റി.ഡി.പി ഓഫീസില്‍ ഇ-ഓഫീസ് സമയബന്ധിതമായി നടപ്പിലാക്കുന്നതിനും ഐ.ടി സെല്‍ / ഇ-ഗ്രാന്റസ് വഴിയുള്ള സേവനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അക്രഡിറ്റഡ് എഞ്ചിനീയര്‍ / ഓവര്‍സീയര്‍ ആയി നിയമനം നടത്തുന്നതിനായുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 16ന് രാവിലെ 11ന് നിലമ്പൂര്‍ ഐ.റ്റി.ഡി.പി ഓഫീസില്‍ വച്ച് നടത്തും.
ഐ.ടി /ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് /ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് /ബി.സി.എ/കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ എന്നിവയാണ് യോഗ്യത.
ഒരു വര്‍ഷത്തേക്കാണ് നിയമനം. സേവനം തൃപ്തികരമാണെങ്കില്‍ പരമാവധി ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിച്ചു നല്‍കും.
പ്രായം 21നും 35നും മധ്യേ ആയിരിക്കണം. 18,000 രൂപയാണ് പ്രതിഫലം. വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവിരങ്ങള്‍ക്ക്: 04931-220315
- Log in to post comments