Skip to main content

ഗാന്ധി ജയന്തി: ജില്ലാതല ക്വിസ് മത്സരം 19 ന്

ഗാന്ധിജയന്തിയോടനുബന്ധിച്ച് പാലക്കാട് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്കൂൾ , ഹയർസെക്കന്ററി വിദ്യാർഥികൾക്കായി ജില്ലാതല ക്വിസ് മത്സരം നടത്തുന്നു. ഒക്ടോബർ 19ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ വെച്ചാണ് മത്സരം. ഒരു സ്കൂളിൽനിന്ന് (ഹൈസ്കൂളും ഹയര്‍സെക്കന്ററിയും) രണ്ടു വിദ്യാർഥികൾക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാന്‍ അവസരം ലഭിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്ടോബർ 15 ന് വൈകീട്ട് അഞ്ചു മണിക്ക് മുമ്പായി popkd@kkvib.org എന്ന ഇ മെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 0491 2534392, വാട്ട്സ്ആപ്പ് നമ്പര്‍: 9744963840.

date