Skip to main content

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ നിയമനം

അട്ടപ്പാടി ട്രൈബല്‍ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ആശുപത്രി നിര്‍വഹണ സമിതിയുടെ കീഴില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് 2 തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസത്തേക്കാണ് നിയമനം. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് പി.ജി.ഡി.സി.എ/ ഡി.സി.എയും ബി.കോം ബിരുദവുമാണ് യോഗ്യത. എച്ച്.ഡി.സി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായം: 18 നും 36നും മധ്യേ. 600 രൂപയാണ് പ്രതിദിന വേതനം. ഹോസ്പിറ്റല്‍ അറ്റന്‍ഡന്റിന് എസ്.എസ്.എല്‍.സി/ തതുല്യം ആണ് യോഗ്യത. പ്രായം: 18 നും 41നും മധ്യേ. 500 രൂപയാണ് പ്രതിദിന വേതനം. ഇരു തസ്തികകളിലേക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്. താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 15 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് മുമ്പായി ആശുപത്രി ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം.

date