Post Category
വാഹനം ആവശ്യമുണ്ട്
വനിതാശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മണ്ണാര്‍ക്കാട് ഐ.സി.ഡി.എസ് ഓഫിസിന്റെ ആവശ്യങ്ങള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ആവശ്യമുണ്ട്. ഏഴു വര്‍ഷത്തില്‍ താഴെ പഴക്കമുള്ളതായിരിക്കണം വാഹനം. ഡ്രൈവറുടെ ശമ്പളമടക്കമുള്ള അനുബന്ധ ചെലവുകളെല്ലാം കരാറുകാരന്‍ വഹിക്കണം. താല്‍പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ 21 ന് ഉച്ചയ്ക്ക് രണ്ടു മണിക്കുള്ളില്‍ 2400 രൂപ നിരതദ്രവ്യം അടച്ചതിന്റെ ഡി.ഡി സഹിതമുള്ള ദര്‍ഘാസ് ശിശു വികസന ഓഫീസറുടെ കാര്യാലയം, മണ്ണാര്‍ക്കാട് അഡീഷണല്‍, ബ്ലോക്ക് ഓഫീസ് കെട്ടിടം, മണ്ണാര്‍ക്കാട് എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഒക്ടോബര്‍ 21 ന് വൈകീട്ട് മൂന്നിന് ദര്‍ഘാസ് തുറക്കും. പ്രതിമാസം 800 കിലോമീറ്റര്‍ വരെ ഓടുന്നതിനുള്ള വാടകയാണ് ദര്‍ഘാസില്‍ രേഖപ്പെടുത്തേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും.
date
- Log in to post comments