Skip to main content

അവശ്യ വസ്തു നിയമ പ്രകാരം പിടിച്ചെടുത്ത ഗോതമ്പ് ലേലം ചെയ്യുന്നു

പാലക്കാട് താലൂക്കില്‍ നിന്നും അവശ്യ വസ്തു നിയമ പ്രകാരം വിവിധ കാലയളവുകളില്‍ പിടിച്ചെടുത്ത 3999 കിലോ ഗ്രാം ഗോതമ്പ് ലേലം ചെയ്യുന്നു. കഞ്ചിക്കോട് എന്‍.എഫ്.എസ്.എ ഗോഡോണിലാണ് ഭക്ഷ്യയോഗ്യമായ ഈ ഗോതമ്പ് സൂക്ഷിച്ചിട്ടുള്ളത്. ലേലത്തില്‍ പങ്കെടുക്കുന്നതിനായുള്ള ദര്‍ഘാസ് ഒക്ടോബര്‍ 16 ന് ഉച്ചയ്ക്ക് 2.30 വരെ പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസില്‍ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് മൂന്നു മണിക്ക് ദര്‍ഘാസുകള്‍ തുറന്നു പരിശോധിക്കും. ഗോതമ്പിന്റെ സാമ്പിള്‍ പാലക്കാട് താലൂക്ക് ഓഫീസിലും കഞ്ചിക്കോട് എന്‍.എഫ്.എസ്.എ ഗോഡോണിലും ചെന്ന് പരിശോധിക്കാവുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 0491 2536872, 9188527391 എന്നീ നമ്പറുകളില്‍ ലഭിക്കും.

date