Skip to main content

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കായികക്ഷമതാ പരീക്ഷ

പാലക്കാട് ജില്ലയിലെ വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (നേരിട്ടുള്ള നിയമനം, തസ്തിക മാറ്റം വഴിയുള്ള നിയമനം, എന്‍.സി.എ നിയമനം- കാറ്റഗറി നം. 027/2022, 029/2022, 030/2022, 693/2021, 556/2022, 557/2022, 559/2022, 560/2022, 561/2022, 562/2022) തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കായുള്ള ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ഒക്ടോബര്‍ 15 ന് രാവിലെ 5.30 മുതല്‍ മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നടക്കുമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തു അഡ്മിഷന്‍ ടിക്കറ്റ്, ഗസറ്റ് വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്ന മാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, അസ്സല്‍ തിരിച്ചറിയല്‍ രേഖ, മറ്റ് യോഗ്യത തെളിയിക്കുന്ന പ്രമാണങ്ങള്‍ എന്നിവ പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്ത് അഡ്മിഷന്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിച്ചേരണം.

date