Skip to main content

ഗാന്ധിജയന്തി വാരാചരണം: ജില്ലാ കളക്ടറും വിദ്യാര്‍ഥികളുമായി മുഖാമുഖം എട്ടിന്

 

ഗാന്ധിജയന്തി വാരാചരണത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് ജില്ലാ കളക്ടര്‍ പി.ബി. നൂഹും വിദ്യാര്‍ഥികളുമായുള്ള മുഖാമുഖം എട്ടിന് രാവിലെ 10.30ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. നവകേരള നിര്‍മിതിയില്‍ വിദ്യാര്‍ഥികളുടെ പങ്ക് എന്നതാണ് വിഷയം. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും തിരഞ്ഞെടുത്ത നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ഥികളാണ് മുഖാമുഖത്തില്‍ പങ്കെടുക്കുക. എന്‍എസ്എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ജേക്കബ് ജോണ്‍, ബിജുകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

date