Post Category
ഗാന്ധിജയന്തി വാരാചരണം: അടുമ്പടം കോളനിയില്‍ മെഡിക്കല്‍ ക്യാമ്പ് ഇന്ന് (7)
ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി തിരുവല്ല നഗരസഭയുടെ 17ാം വാര്‍ഡിലെ അടുമ്പടം കോളനിയില്‍ ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തും. ഡോ. ജിസ്മി ജവഹര്‍, ഡോ. കെ.ആര്‍. അഞ്ജലി എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കും. കോളനിയിലുള്ളവരെ പരിശോധിക്കുകയും ആവശ്യമായ മരുന്നുകള്‍ നല്‍കുകയും ചെയ്യും.
date
- Log in to post comments