Skip to main content

ഇലക്ട്രല്‍ ലിറ്ററസി  പരിശീലന പരിപാടി നടത്തി

 

ഇലക്ട്രല്‍ ലിറ്ററസി ക്ലബ് നോഡല്‍ ഓഫിസര്‍മാര്‍ക്കുള്ള ഏകദിന പരിശീലന പരിപാടി പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നടന്നു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി.അജന്തകുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും തെരഞ്ഞെടുപ്പ് സാക്ഷരത ലഭ്യമാക്കാന്‍ വേണ്ടിയാണ് ഇലക്ട്രല്‍ ലിറ്ററസി ക്ലബ് രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നത്.14 മുതല്‍ 17 വയസ് വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പിനെ പറ്റിയുള്ള ബോധവത്കരണം നല്‍കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ  നേതൃത്വത്തിലാണ് പരിശീലന പരിപാടി നടന്നത്. ജില്ലയിലെ 124 സ്‌കൂളുകളിലെ നോഡല്‍ ഓഫീസര്‍മാരാണ് പങ്കെടുത്തത്. കേരളത്തില്‍ ആദ്യമായി ഇലക്ട്രല്‍ ലിറ്ററസി ക്ലബ് പരിശീലനം നടത്തുന്ന ജില്ലയാണ് പത്തനംതിട്ട. പരിശീലനം ലഭിച്ച നോഡല്‍ ഓഫീസര്‍മാര്‍ വഴി സ്‌കൂളുകളിലേക്കും സമുഹത്തിലേക്കും തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം എത്തിക്കുകയാണ് പ്രധാന ലക്ഷ്യം. പമ്പ ദേവസ്വം ബോര്‍ഡ് കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സവിത പ്രമോദ്, കണ്ണശ സ്മാരക ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപിക ബി അംബിക, എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.  ഇലക്ഷന്‍ അസിസ്റ്റന്റ് വി ഷാജു, ജില്ലാ പ്രോഗ്രാമര്‍ ഫിജു തുടങ്ങിയവര്‍ പങ്കെടുത്തു.

date