Post Category
സെമിനാര്‍ സംഘടിപ്പിച്ചു
ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി ജില്ലാ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിയന്‍ ദര്‍ശനത്തിന്റെ ഇന്നത്തെ പ്രസക്തി എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങ് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഗീതാസുരേഷ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.കെ ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.ജാസിംകുട്ടി മുഖ്യപ്രഭാഷണം നടത്തി. ബീന ഷെരീഫ്, അഫ്‌സല്‍ ആനപ്പാറ, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.വി.വി. മാത്യു, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments