Skip to main content

സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്‌സ് റിക്രൂട്ട്‌മെന്റ് 

 

സൗദി അറേബ്യയിലെ സര്‍ക്കാര്‍ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റി ആശുപത്രിയിലേക്ക് നഴ്‌സുമാരെ ഒഡേപെക് വഴി റിക്രൂട്ട് ചെയ്യുന്നു. ഇന്റേണ്‍ഷിപ്പ് കൂടാതെ മൂന്നു വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള നഴ്‌സിംഗില്‍ ബിഎസ്‌സി/ എംഎസ് സി / പിഎച്ച്ഡി യോഗ്യതയുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. നിയമനത്തിനുള്ള കൂടിക്കാഴ്ച നവംബര്‍ 19 മുതല്‍ 23 വരെയുള്ള തീയതികളില്‍ ഡല്‍ഹിയില്‍ നടക്കും. താല്‍പര്യമുള്ളവര്‍ വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡേറ്റ ഒഡേപെക് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന മാതൃകയില്‍ ഈമാസം 30ന് അകം gcc@odepc.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. 

date