Skip to main content

ശില്‍പ്പശാല നടത്തി

 

നവാഗത വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നതിന് ബോധവത്കരണം നടത്തുന്നതിനായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് പത്തനംതിട്ട പ്രസ്‌ക്ലബില്‍ വോട്ടവകാശവും പൗരധര്‍മ്മവും എന്ന വിഷയത്തില്‍ ശില്‍പ്പശാല നടത്തി. പ്രസ്‌ക്ലബ് മുന്‍ പ്രസിഡന്റ് സാം ചെമ്പകത്തില്‍ നയിച്ച ചര്‍ച്ചയില്‍ വിദ്യാര്‍ഥി സംഘടനകളെ പ്രതിനിധീകരിച്ച് റോബിന്‍ കെ. തോമസ്, കെ.വി. വിഭു, അനീഷ ശശി, രാഹുല്‍ കൈതയ്ക്കല്‍, എം.എസ്. സുധി, ജില്ലയിലെ കോളജ് വിദ്യാര്‍ഥികള്‍, യൂത്ത് ക്ലബ് പ്രവര്‍ത്തകര്‍, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ജില്ലാ യൂത്ത് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഉദയകുമാരി, ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ആര്‍. ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date