Skip to main content

10 ജില്ലകളിലെ തീരദേശ പരിപാലന പദ്ധതിക്ക് കേന്ദ്ര അംഗീകാരം : പ്രൊഫ.കെ.വി തോമസ് കാസർഗോഡ് , കണ്ണൂർ, കോഴിക്കോട് , മലപ്പുറം, തൃശൂർ , എറണാകുളം , കോട്ടയം , ആലപ്പുഴ , കൊല്ലം, തിരുവനന്തപുരം എന്നീ 10 ജില്ലകളിലെ തീരദേശ പരിപാലന പദ്ധതി നാഷണൽ കോസ്റ്റൽ സോൺ മാനേജ്മെൻ്

 

കാസർഗോഡ് , കണ്ണൂർ, കോഴിക്കോട് ,  മലപ്പുറം,  തൃശൂർ , എറണാകുളം , കോട്ടയം , ആലപ്പുഴ , കൊല്ലം, തിരുവനന്തപുരം എന്നീ 10 ജില്ലകളിലെ തീരദേശ പരിപാലന പദ്ധതി നാഷണൽ കോസ്റ്റൽ സോൺ മാനേജ്മെൻ്റ് അതോറിറ്റിയുടെ ശുപാർശയോടു കൂടി കേന്ദ്ര പരിസ്ഥിതി കാര്യാലയ മന്ത്രാലയം അംഗീകരിച്ചതായി സംസ്ഥാന സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിവിധി പ്രൊഫ. കെ. വി തോമസ് അറിയിച്ചു.
2019 ലെ കോസ്റ്റൽ റെഗുലേഷൻ സോൺ നോട്ടിഫിക്കേഷൻ അനുസരിച്ചുള്ള തീരുമാനങ്ങളാണ് ഇപ്പോൾ അംഗീകരിച്ചിട്ടുള്ളത്.

പൊതുസമൂഹത്തിന് കേരള കോസ്റ്റൽ സോൺ മാനേജ്മെൻ്റ് അതോറിട്ടിയുടെ വെബ്സൈറ്റിൽ നിന്ന് ഒരു മാസത്തിനകം വിവരങ്ങൾ ലഭ്യമാകും.

കോസ്റ്റൽ സോൺ മാനേജ്മെൻ്റ്  അതോറിറ്റി 2011ലെ പബ്ലിക്കേഷൻ അനുസരിച്ച് എന്തെങ്കിലും പരിശോധിക്കാൻ ഉണ്ടെങ്കിൽ അതും പരിഗണിക്കും.

date