മലയാള ദിനാചരണവും മലയാള ഭാഷാ വാരാചരണവും നവംബര്‍ ഒന്നിന്
പാലക്കാട് ജില്ലയിലെ മലയാള ദിനാചരണ- ഭരണഭാഷാ വാരാഘോഷ പരിപാടികളുടെ ഉദ്ഘാടനവും ഭരണഭാഷാ പുരസ്‌കാര പ്രഖ്യാപനവും ജില്ലാ കളക്ടര്‍ ഡോ.എസ്. ചിത്ര നവംബര്‍ ഒന്നിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കും. രാവിലെ 11 ന് നടക്കുന്ന ചടങ്ങില്‍ മലയാള ഭാഷാ നോഡല്‍ ഓഫീസറും ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറുമായ എസ്.സജീദ് അധ്യക്ഷത വഹിക്കും.
ജില്ലാ റവന്യൂ വകുപ്പും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ അഡീഷ്ണല്‍ ജില്ലാ മജിസ്‌ട്രേറ്റ് പി.സുരേഷ് ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഹുസൂര്‍ ശിരസ്തദാര്‍ ജി.രേഖ സ്വാഗതം ആശംസിക്കും. ഡെപ്യൂട്ടി കളക്ടര്‍മാരായ സച്ചിന്‍ കൃഷ്ണ (ആര്‍.ആര്‍.), അമൃതവല്ലി (എല്‍.ആര്‍.), റെജി ജോസഫ് (എല്‍.എ), ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, ജില്ലാ ലേബര്‍ ഓഫീസര്‍ കെ.കെ.പുഷ്പരാജ്, സര്‍വേ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഷാലി, ഫിനാന്‍സ് ഓഫീസര്‍ പ്രസീത യു.വി., സീനിയര്‍ സൂപ്രണ്ട്മാരായ അണിമ പി.നീലകണ്ഠന്‍ (പരിശോധനാ വിഭാഗം), എ.മുരളീധരന്‍ (സ്യൂട്ട് വിഭാഗം), ജില്ലാ സര്‍വേ സൂപ്രണ്ട് ബി.ദേവരാജന്‍, ജൂനിയര്‍ സൂപ്രണ്ട്് എം.എം.അക്ബര്‍ (ഡി.സെക്ഷന്‍), സ്വയം പ്രഭ തുടങ്ങിയവര്‍ പങ്കെടുക്കും. ഭാഷാ ഗാനം കളക്ടറേറ്റ് ടീം ആലപിക്കും.
കളക്ടറേറ്റ് ജീവനക്കാര്‍ക്കായി നവംബര്‍ അഞ്ചിന് മലയാളം ടൈപ്പിംഗ് മത്സരവും കയ്യെഴുത്ത് മത്സരവും സംഘടിപ്പിക്കും. ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ് എന്നിവര്‍ക്ക് രണ്ട് വിഭാഗമായി പ്രത്യേകം മത്സരം നടത്തും. 15 മിനിറ്റിനുള്ളില്‍ എറ്റവും വേഗതയില്‍ ടൈപ്പ് ചെയ്യുന്ന വ്യക്തിയെ വിജയിയായി തിരഞ്ഞെടുക്കും. ഉച്ചയ്ക്ക് 2.30 ന് ആരംഭിക്കുന്ന കയ്യെഴുത്ത് മത്സരത്തിന് 30 മിനിറ്റായിരിക്കും അനുവദിക്കുന്ന സമയം. ഇരു മത്സരങ്ങള്‍ക്കും പൊതുവായ വിഷയം നല്‍കും.
024 നവംബര്‍ ഏഴിന് മലയാള ഭാഷാവാരാഘോഷ സമാപനത്തോടനുബന്ധിച്ച് പ്രശ്‌നോത്തരിയും കവിതാ പാരായണവും സംഘടിപ്പിക്കും.
- Log in to post comments