ഡിടിപിസി തെയ്യം കലണ്ടറിലേക്ക് വിവരങ്ങൾ നൽകാം
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തെയ്യം നടക്കുന്ന തീയതി, കാവുകളുടെ വിവരം, നടക്കുന്ന തെയ്യങ്ങളുടെ വിവരം, ഫോൺ നമ്പർ മുതലായവ ഉൾപ്പെടുത്തി തയ്യാറാക്കിയ തെയ്യം കലണ്ടറിലേക്ക് വിവരങ്ങൾ നൽകാം.
ഓരോ വർഷവും കലണ്ടർ പ്രത്യേകം തയ്യാറാക്കുന്നതിന് പകരം ശേഖരിക്കുന്ന വിവരങ്ങൾ എല്ലാ വർഷവും തീയതി അടക്കമുള്ളവ ഉറപ്പ് വരുത്തിയതിനു ശേഷം കലണ്ടറിൽ ലഭ്യമാകും എന്നതാണ് സവിശേഷത. കലണ്ടറിലുള്ള വിവരങ്ങൾ എപ്പോൾ വേണമെങ്കിലും പുതുക്കാവുന്ന തരത്തിലാണ് സജീകരിക്കുന്നത്. ആവശ്യക്കാർക്ക് പെട്ടെന്ന് ലഭ്യമാക്കുന്നതിന് വേണ്ടി താലൂക്ക് അടിസ്ഥാനത്തിലാണ് വിവരങ്ങൾ ലഭ്യമാകുക. അടുത്ത ഘട്ടത്തിൽ കാവുകളുടെ ഫോട്ടോ, വിവിധ തെയ്യങ്ങളുടെ ഫോട്ടോ, വീഡിയോ ഉൾപ്പെടെ ലഭ്യമാകുന്ന വിവരങ്ങൾ ഉൾപ്പെടുത്തി കലണ്ടർ വിപുലമാക്കാൻ ആണ് ലക്ഷ്യമിടുന്നത്.
തെയ്യം സംബന്ധിച്ച് പുതിയതായി വിവരങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർക്ക് തെയ്യം നടക്കുന്ന തീയതി, തെയ്യങ്ങളുടെ വിവരം, തെയ്യം നടക്കുന്ന സമയം, കാവിന്റെ ലൊക്കേഷൻ, കാവ് ഉൾപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര്, താലൂക്ക്, ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ എന്നിവ അടങ്ങിയ വിവരങ്ങൾ 8330858604 എന്ന നമ്പറിൽ വാട്ട്‌സാപ്പ് ചെയ്യുകയോ theyyam@dtpckannur.com എന്ന മെയിലിൽ അയക്കുകയോ ചെയ്യാം. ഒരു കാവിന്റെ പരമാവധി മൂന്ന് നമ്പറുകൾ വരെ വെബ്‌സൈറ്റിൽ ചേർക്കാനായി നൽകാവുന്നതാണ്. ഡിറ്റിപിസി ഓഫീസിൽ നേരിട്ടും വിവരങ്ങൾ നൽകാം. ഫോൺ: 04972 706336, 2960336.
- Log in to post comments