Skip to main content

വിജ്ഞാനം തുളുമ്പിയ  വിജ്ഞാനോത്തരി

ഭരണഭാഷാ വാരാഘോഷം 

 

ഹൈക്കോടതി ടീമിന് ഒന്നാം സ്ഥാനം

ഒരു അണക്കെട്ടിന്റെ കഥ ബന്ധിപ്പിച്ച്
1962 ൽ ഇറങ്ങിയ നാടകം? 
മലയാളത്തിൽ ചെറുകഥകൾ പുറത്തുവരും മുമ്പ് ചെറുകഥാ പ്രസ്ഥാനം എന്ന പുസ്തകം എഴുതിയത് ആര്?

  ജില്ലാ ഭരണകൂടവും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന
  ഭരണ ഭാഷാ വാരാഘോഷത്തോടനുബന്ധിച്ചു സർക്കാർ ജീവനക്കാർക്കായി  നടത്തിയ ഭാഷാ പ്രശ്നോത്തരിയിൽ കേരളത്തിന്റെ സാഹിത്യ- സംസ്കാരിക -സാമൂഹിക- രാഷ്ട്രീയ -ചലച്ചിത്ര പശ്ചാത്തലങ്ങളെല്ലാം വിഷയങ്ങളായി. 
മത്സരത്തിൽ കേരള ഹൈക്കോടതിയിലെ സെക്ഷൻ ഓഫീസർ ധന്യാ രാജനും സീനിയർ അസി. ഗ്രേഡ് വി.എച്ച് അഖിലും ഉൾപ്പെട്ട ടീം ഒന്നാംസ്ഥാനം നേടി. രണ്ടാം സ്ഥാനം കുസാറ്റ് ഡെ. രജിസ്ട്രാർ സുജ സോളമൻ, സെക്ഷൻ ഓഫീസർ എസ്. ഹരികുമാർ എന്നിവരുടെ ടീമിനും മുന്നാം സ്ഥാനം വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ക്ലർക്ക് ബിൻസി ജോസഫ്, ക്ലർക്ക് കെ.ജി. ജീനാ മേരി എന്നിവരുടെ ടീമിനും ലഭിച്ചു. 

മത്സരാർഥികൾക്കും സദസ്യർക്കും പുത്തൻ അറിവുകൾ സമ്മാനിക്കുന്നതായിരുന്നു പ്രശ്നോത്തരി. 
ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്ന് 50 ലേറെ ജീവനക്കാർ പങ്കെടുത്ത മത്സരത്തിൽ ഇലിമിനേഷൻ റൗണ്ടിലൂടെ തിരഞ്ഞെടുത്ത രണ്ടുപേരടങ്ങുന്ന ആറ് ഗ്രൂപ്പുകളാണ് ഉണ്ടായിരുന്നത്.
ആകാശവാണി തിരുവനന്തപുരം പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീകുമാർ മുഖത്തലയുടെ നേതൃത്വത്തിൽ ആകാശവാണി മുൻ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് കെ. ജി. ഗീത, സാഹിത്യ അക്കാദമി സബ് എഡിറ്റർ കെ.എസ്  സൗമ്യ, സ്പെഷ്യൽ വില്ലേജ് ഓഫീസർ മജു മനോജ്  എന്നിവർ പ്രശ്നോത്തരി നയിച്ചു. ഐ ആന്റ് പി ആർ ഡി റീജണൽ ഡെ. ഡയറക്ടർ നിജാസ് ജ്യൂവൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.ബി. ബിജു എന്നിവർ  പങ്കെടുത്തു.
   
ഭരണ വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഇന്ന് (7) ഉച്ചകഴിഞ്ഞു 2.30 നു കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എ ഡി എം വിനോദ് രാജിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്‌ ഉദ്ഘാടനം ചെയ്യും. പ്രശസ്ത നോവലിസ്റ്റ് ടി ഡി രാമകൃഷ്ണൻ മുഖ്യാതിഥി ആയിരിക്കും. മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റും വിതരണം ചെയ്യും.

date