Skip to main content

മന്ത്രി വി.ശിവൻകുട്ടിയുടെ വാർത്താസമ്മേളനം

 
കേരള സ്കൂൾ കായികമേള '24 ചരിത്ര വിജയം ആകുകയാണ്. 

സംഘാടനം കൊണ്ടും മത്സരിക്കുന്ന കായിക താരങ്ങളുടെ എണ്ണം കൊണ്ടും ലോകത്തെ ഏറ്റവും വലിയ കൗമാര കായിക മേള ആയിരിക്കുകയാണ് കേരള സ്കൂൾ കായികമേള '24. 

ആകെ 39 കായിക ഇനങ്ങൾ ആണ് മേളയ്ക്കുള്ളത്.

ഇതിൽ പൂർത്തിയാക്കിയ മത്സരങ്ങൾ 28 ആണ്

എറണാകുളത്ത് നടക്കുന്നത് 35 ഇനങ്ങൾ ആണ്.

ആകെ ജനറൽ വിഭാഗത്തിൽ കായികമേളയുടെ ഭാഗമാകുന്നത് ഇരുപത്തി മൂവായിരത്തി മുന്നൂറ്റി മുപ്പത് (23,330) കുട്ടികൾ ആണ്.

ഇൻക്ലൂസീവ് സ്പോർട്സിൽ  ആയിരത്തി അഞ്ഞൂറ്റി എൺപത്തി ഏഴ് (1587 ) കുട്ടികൾ മേളയിൽ പങ്കെടുത്തു.

അങ്ങിനെ എങ്കിൽ കായികമേളയുടെ ഭാഗമാകുന്നത് ഇരുപത്തി നാലായിരത്തി തൊള്ളായിരത്തി പതിനേഴ് (24,917) കുട്ടികൾ ആണ്.

മത്സരം നിയന്ത്രിക്കുന്ന ഒഫീഷ്യൽസിന്റെ എണ്ണം  ആയിരത്തി ഇരുന്നൂറ്റി നാൽപ്പത്തി നാല് (1244)ആണ്.

നാനൂറ് (400) മാധ്യമ പ്രവർത്തകർ ആണ് മേളയുടെ കവറേജുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്.

ഇനി രജിസ്റ്റർ ചെയ്യാനുള്ള കുട്ടികളുടെ എണ്ണം ഇരുന്നൂറ്റി അമ്പത് ആണ്.

 പ്രതിദിനം വിവിധ വേദികളിലായി ഏതാണ്ട് ഇരുപതിനായിരത്തിൽപരം പേർ മേളയുടെ ഭക്ഷണശാലകളിൽ നിന്ന് ഭക്ഷണം കഴിച്ചു.

 മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാക്കി കൊണ്ട് കേരള സ്കൂൾ കായിക മേള കൊച്ചി’24ൽ സംഘടിപ്പിച്ച  ഇൻക്ലൂസീവ് സ്പോർട്സ് വിജയകരമായി പൂർത്തീകരിക്കുവാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് സാധിച്ചു. 

മേളയിൽ വിജയിയാകുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിൽ എവർ റോളിംഗ് ട്രോഫി നൽകുന്നതോടൊപ്പം അണ്ടർ പതിനാല്, പതിനേഴ്, പത്തൊമ്പത് കാറ്റഗറികളിൽ  മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന ജില്ലയ്ക്കും, അത് ലറ്റിക്സ്, അക്വാട്ടിക്സ്  മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച് ഒന്ന് ,രണ്ട് ,മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന സ്കൂൾ, ജില്ല തുടങ്ങിയവയ്ക്കും ട്രോഫികൾ സമ്മാനിക്കുന്നു. 

കൂടാതെ അത് ലറ്റിക്സ്, അക്വാട്ടിക്സ് മത്സര ഇനങ്ങളിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുന്ന അണ്ടർ ഫോർട്ടീൻ, സെവ്ന്റീൻ,നയന്റീൻ (ആൺകുട്ടികൾ-പെൺകുട്ടികൾ) മത്സരാർത്ഥികൾക്കും ട്രോഫി സമ്മാനിക്കുന്നു.  

ഓരോ മത്സര ഇനങ്ങളിലും വിജയികളായി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന കുട്ടികളെ തലപ്പാവ് അണിയിക്കുകയും മെഡലുകൾ സമ്മാനിക്കുകയും ചെയ്യുന്നത് കുട്ടികൾക്ക് കൂടുതൽ ആവേശം പകരുകയും പ്രോത്സാഹനം നൽകുകയും ചെയ്യുന്നു. 

വൈവിധ്യം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ മേളയായ ഒളിമ്പിക്സിന്റെ മാതൃകയിൽ സംഘടിപ്പിച്ച കേരള സ്കൂൾ കായികമേള കൊച്ചി’24 ന്  സംഘാടനമികവുകൊണ്ടും കുട്ടികളുടെ പങ്കാളിത്തംകൊണ്ടും കായിക രംഗത്ത് ഒരു പുത്തൻ അനുഭവമാണ് കായിക പ്രതിഭകൾക്ക് നൽകിയത്. 

ദേശീയ, അന്തർദേശീയ തലത്തിൽ കായിക രംഗത്ത് ഒരു പുത്തൻ മാറ്റത്തിന്റെ തുടക്കമാണ് കേരള സ്കൂൾ കായികമേള കൊച്ചി’24.

മേളയുടെ സുഗമമായ നടത്തിപ്പിനായി തെരഞ്ഞെടുത്ത 15 സബ് കമ്മിറ്റികൾ മികച്ച രീതിയിൽ പ്രവർത്തിച്ച് വരുന്നു.

 മേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് മികച്ച രീതിയിലുള്ള ഭക്ഷണവും കൃത്യമായ താമസ സൌകര്യവും കൃത്യമായ യാത്രാ സംവിധാനവും ബന്ധപ്പെട്ട സബ് കമ്മിറ്റികൾ നിർവഹിച്ച് വരുന്നു. 

മേളയുടെ മികച്ച സംഘാടനത്തിൽ എല്ലാ സബ്കമ്മിറ്റികളും ഓരോ കമ്മിറ്റിയ്ക്കും അർപ്പിതമായ ചുമതലകൾ നിർവഹിച്ച് കൊണ്ട് പ്രധാന പങ്ക് വഹിക്കുന്നു.

എറണാകുളം ജില്ലയിലെ 17 വേദികളിൽ അരങ്ങേറുന്ന കേരള സ്കൂൾ കായികമേളയ്ക്ക് നവംബർ 11 ന് മഹാരാജാസ് കോളേജിൽ തിരശീല വീഴുകയാണ്. 

മുഖ്യമന്ത്രി പിണറായി വിജയനാണ് നവംബർ 11 നാലിന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. 

ചടങ്ങിൽ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായിരിക്കും.

ബഹുമാനപ്പെട്ട ധനമന്ത്രി കെ എൻ ബാലഗോപാൽ അടക്കം മന്ത്രിമാരും ജനപ്രതിനിധികളും വിശിഷ്ട അതിഥികളും സമ്മാനവിതരണം നടത്തും.

ഇന്ത്യൻ മുൻ ഫുട്ബോൾ ക്യാപ്റ്റനും മലയാളികളുടെ അഭിമാനവുമായ  ഐ എം വിജയനും  മികച്ച നടനുള്ള സംസ്ഥാന ചലചിത്ര പുരസ്കാരം  നേടിയ വിനായകനും ചടങ്ങിൽ വിശിഷ്ട അതിഥികളായി പങ്കെടുക്കും.

സമാപന സമ്മേളനത്തിൽ എറണാകുളം ജില്ലയിലെ വിവിധ സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾ പങ്കെടുക്കുന്ന കലാവിരുന്ന് സംഘടിപ്പിക്കും. 

കൂടാതെ അത് ലറ്റിക് പരേഡും ഉണ്ടായിരിക്കും.

date