Skip to main content

ഉപന്യാസ രചനാമത്സരം-രചനകള്‍ ക്ഷണിച്ചു

ശിശുദിന വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍- ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്‌കൂള്‍ കുട്ടികള്‍ക്കായി ഉപന്യാസ രചനാമത്സരം സംഘടിപ്പിക്കുന്നു. 'പ്രകൃതിദുരന്തങ്ങളും കുട്ടികളും' വിഷയത്തെ ആസ്പദമാക്കിയുളള ഒന്നര പുറത്തില്‍ കവിയാത്ത രചനകള്‍ ജില്ലയിലെ കുട്ടികളില്‍ നിന്ന് ക്ഷണിച്ചു.
നിബന്ധനകള്‍
• 10 വയസ് മുതല്‍ 14 വയസുവരെയും 15 വയസ് മുതല്‍ 18 വയസുവരെയും രണ്ടുവിഭാഗമായി സംഘടിപ്പിക്കുന്ന മത്സരത്തില്‍ ജില്ലയിലെ ഏതൊരു കുട്ടിക്കും പങ്കെടുക്കാം.
• രചനകള്‍ പൂര്‍ണമായും വിഷയത്തെ ആസ്പദമാക്കിയുളളതായിരിക്കണം.
• രചനകള്‍ പുതിയതും മത്സരത്തിനായി കുട്ടികള്‍ സ്വയം തയ്യാറാക്കിയിട്ടുളളതുമായിരിക്കണം.
• മലയാളരചനകള്‍ മാത്രം  
• ഇരുവിഭാഗത്തിലുമുളള മികച്ച രചനകള്‍ക്ക് സമ്മാനം (ഒന്ന്, രണ്ട്  , മൂന്ന്  ) ഉണ്ടാകും.
• രചയിതാവിന്റെ വിവരങ്ങള്‍ ( കുട്ടിയുടെ പേര്, വയസ്, ക്ലാസ്, സ്‌കൂളിന്റെ പേര്, ഫോണ്‍ നമ്പര്‍ കൃത്യമായി രേഖപ്പെടുത്തണം.)
• അപൂര്‍ണ്ണ രചനകളും വ്യക്തിവിവരങ്ങള്‍ കൃത്യമല്ലാത്തവയും നിരസിക്കും.
പൂര്‍ണമായ രചനകള്‍ തപാല്‍ മുഖേനെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മൂന്നാം നില,  മിനിസിവില്‍ സ്റ്റേഷന്‍, ആറ•ുള, പത്തനംതിട്ട-689533 വിലാസത്തില്‍ ലഭിക്കണം.  അവസാന തീയതി  നവംബര്‍ 16. ഫോണ്‍ :0468-2319998.

date