Skip to main content

എറണാകുളം അറിയിപ്പുകള്‍1

സംരംഭകര്‍ക്കായി കോമണ്‍ ഫെസിലിറ്റി സെന്റര്‍
കൊച്ചി: എറണാകുളം ജില്ലയില്‍ കാലടി മേഖലയിലെ സ്റ്റീല്‍ ഫര്‍ണീച്ചര്‍ നിര്‍മ്മാണ സംരംഭകര്‍ ചേര്‍ന്ന് മെ.കാലടി സ്റ്റീല്‍ ഫര്‍ണീച്ചര്‍ കണ്‍സോര്‍ഷ്യം പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഒരു കണ്‍സോര്‍ഷ്യം രൂപീകരിക്കുകയും, സൂക്ഷ്മ-ചെറുകിട സംരംഭങ്ങളുടെ ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള ക്ലസ്റ്റര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി ഒരു കോമണ്‍ ഫെസിലിറ്റി സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി വ്യവസായ വാണിജ്യ വകുപ്പിന് സമര്‍പ്പിച്ചിക്കുകയും ചെയ്തിട്ടുണ്ട്. ഈ പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പര്യമുള്ള, എറണാകുളം ജില്ലയിലെ സ്റ്റീല്‍ ഫര്‍ണീച്ചര്‍ നിര്‍മ്മാണ മേഖലയിലെ സംരംഭകര്‍ എറണാകുളം ജില്ലാ വ്യവസായ കേന്ദ്രവുമായോ എംഎസ്എംഇ - ഡിഐ തൃശ്ശൂരുമായോ ബന്ധപ്പെടുക. ജില്ലാ വ്യവസായ കേന്ദ്രം, എറണാകുളം, ഫോണ്‍:0484 2421461 / MSME - Development Institute, Thrissur ഫോണ്‍:0487-2360536/686. 
വ്യക്തിഗത സംരംഭങ്ങള്‍ക്ക് അവയുടെ ഉല്‍പ്പാദന പ്രക്രിയ മെച്ചപ്പെടുത്തുന്നതിനാവശ്യവുമായ സംവിധാനം സൃഷ്ടിക്കുക എന്നതാണ് കോമണ്‍ ഫെസിലിറ്റി സെന്ററിലൂടെ ഉദ്ദേശിക്കുന്നത്.  ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനായുള്ള ഷിയറിംഗ്, കട്ടിംഗ്, ബെന്‍ഡിംഗ് വര്‍ക്കുകള്‍ക്കുള്ള നൂതന സംവിധാനമാണ് ഈ പദ്ധതിയിലൂടെ കാലടി സ്റ്റീല്‍ ഫര്‍ണീച്ചര്‍ കണ്‍സോര്‍ഷ്യം പ്രൈവറ്റ് ലിമിറ്റഡ് നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്നത്.   

അംഗത്വം പുതുക്കല്‍ - സമയപരിധി ദീര്‍ഘിപ്പിച്ചു.

കൊച്ചി: കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായി  ദീര്‍ഘകാലം വിഹിതം കുടിശ്ശിക വരുത്തിയിട്ടുള്ള കയര്‍ തൊഴിലാളികള്‍ക്ക് ഒറ്റത്തവണയായി കുടിശ്ശിക അടച്ച് അംഗത്വം പുതുക്കി നല്‍കുന്നതിനുളള സമയപരിധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. കുടിശ്ശിക വരുത്തിയിട്ടുള്ള തൊഴിലാളികള്‍ ബന്ധപ്പെട്ട ഓഫീസില്‍ നേരിട്ടെത്തി അംശദായ കുടിശ്ശികയോടൊപ്പം അംഗത്വ പുന:പ്രവേശനത്തിനുള്ള അപേക്ഷയും സമര്‍പ്പിക്കണം. ഒറ്റത്തവണ ഇളവ് അനുവദിക്കുന്ന പദ്ധതിപ്രകാരം ഡിസംബര്‍ 31 വരെ കുടിശ്ശിക വിഹിതം സ്വീകരിച്ച് അംഗത്വം പുതുക്കി നല്‍കും. എല്ലാ കയര്‍ തൊഴിലാളികളും ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് ബോര്‍ഡു ചെയര്‍മാന്‍ കെ.കെ. ഗണേശന്‍ അറിയിച്ചു. 

കൊച്ചിന്‍ ക്യാന്‍സര്‍ സെന്റര്‍  നിയമന അപേക്ഷ ഈ മാസം 10 വരെ

കൊച്ചി: കൊച്ചിന്‍ ക്യാന്‍സര്‍ സെന്ററില്‍ നിയമനത്തിനായി വിജ്ഞാപനം ചെയ്തിരുന്ന 35 തസ്തികയിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 10ന് വൈകിട്ട് 5 വരെ  ദീര്‍ഘിപ്പിച്ചു എന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.ccrc.kerala.gov.in, ernakulam.gov.in  എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്.

ഹോസ്റ്റല്‍ വാച്ച്മാന്‍ നിയമനം – ഇന്റര്‍വ്യൂ: ഈ മാസം 17ന്

കൊച്ചി: മൂവാറ്റുപുഴ പട്ടികവര്‍ഗ്ഗ വികസന ഓഫീസിന് കീഴിലുള്ള പിണവൂര്‍കുടി (ബോയ്‌സ്), ഇടമലയാര്‍ (ബോയ്‌സ്), മാതിരപ്പിള്ളി (ഗേള്‍സ്), നേര്യമംഗലം (ഗേള്‍സ്) ഹോസ്റ്റലുകളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ വാച്ച്മാന്‍മാരെ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ ഈ മാസം 17 ന് രാവിലെ 11 മണിക്ക് മൂവാറ്റുപുഴ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ നടക്കും. ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട യുവതിയുവാക്കള്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ഏഴാം ക്ലാസ് പാസായവരും 18 വയസ്സ് പൂര്‍ത്തിയായവരും 41 വയസ്സ് കഴിയാത്തവരും ആയിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

നീലക്കുറിഞ്ഞി സ്‌പെഷ്യല്‍  പാക്കേജുകള്‍ പുനരാരംഭിച്ചു

കൊച്ചി: എറണാകുളം ഡിടിപിസിയുടെ നീലക്കുറിഞ്ഞി സ്‌പെഷ്യല്‍  പാക്കേജുകള്‍ പുനരാരംഭിച്ചു.  (വണ്‍ ഡേ മൂന്നാര്‍ പാക്കേജ്  കൊളുക്കു മലയിലേക്കും  /  നാഷണല്‍ പാര്‍ക്കിലേക്കും).   പ്രളയഭീതി പരിഗണിച്ചു നിര്‍ത്തി വച്ചിരുന്ന എല്ലാ പാക്കേജുകളും ഇതോടൊപ്പം പുനരാരംഭിച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ ആരംഭിച്ച നീലക്കുറിഞ്ഞി സ്‌പെഷ്യല്‍ വണ്‍ ഡേ മൂന്നാര്‍ പാക്കേജ് ( ഇരവികുളം നാഷണല്‍ പാര്‍ക്ക്)- ല്‍ ആയിരത്തിലധികം വിനോദസഞ്ചാരികള്‍ നീലകുറിഞ്ഞിയുടെ മനോഹാരിത കണ്ടാസ്വദിച്ചു.
ഒക്ടോബര്‍ 15  മുതല്‍ പുതിയതായി കൊളുക്കുമല നീലകുറിഞ്ഞി സ്‌പെഷ്യല്‍ ഏകദിന ടൂര്‍ പാക്കേജ് കൂടി അവതരിപ്പിക്കുന്നു. 7000  അടി ഉയരത്തിലുള്ള  കൊളുക്കുമലയിലേക്ക് ഒരു ദിവസ യാത്ര ഇതിലുള്‍പ്പെടുന്നു. എറണാകുളത്തുനിന്ന് സൂര്യനെല്ലി വരെ  എസി പുഷ്ബാക്ക്  വാഹനത്തിലും അവിടുന്ന് കൊളുക്കുമലയിലേക്കു 8  കി. മീ. ഓഫ്‌റോഡ് ജീപ്പ്  സഫാരിയുമാണുള്ളത്. 
മൂന്നാറില്‍ ഏറ്റവും കൂടുതല്‍ നീലക്കുറിഞ്ഞി വസന്തം വിരിയിച്ചിരിക്കുന്ന താഴ്‌വരകളെ കോടമഞ്ഞിന്റെ അകമ്പടിയോടെ ഏറ്റവും അടുത്ത് ആസ്വദിക്കുവാന്‍ സാധിക്കുന്നു.  രാവിലെ 5 മണിക്ക്  പുറപ്പെടുന്ന ഈ യാത്രയ്ക്ക് ഓഫ്‌റോഡ് ജീപ്പ് സഫാരി, ട്രക്കിങ്, ഭക്ഷണം (പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും) എസി പുഷ്ബാക്ക്  വാഹനം, ഗൈഡ് സര്‍വീസ്, എല്ലാ വിധ  പ്രവേശന ടിക്കറ്റുകളും എന്നിവ ഉള്‍പ്പെടെ ഒരാള്‍ക്കു 2,300 രൂപയാണ് നിരക്ക്. ഗ്രൂപ്പായി ബുക്ക് ചെയ്യുന്നവര്‍ക്ക്  (മിനിമം 12 പേര്‍)  അവരുടെ ഇഷ്ടാനുസരണമുള്ള പിക്കപ്പ് പോയിന്റുകള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഈ പാക്കേജിന്റെ പ്രത്യേകതയാണ്.  വൈകിട്ട്  5 മണിക്കു ഷോപ്പിങ്ങിനുശേഷം  മൂന്നാറില്‍ നിന്ന് യാത്ര മടങ്ങുന്നു. 
കെടിഡിസി മുന്‍പവതരിപ്പിച്ച ഇരവികുളം നാഷണല്‍ പാര്‍ക്ക് വണ്‍ഡേ പാക്കേജും ഇതിനോടൊപ്പം തുടരുന്നു. ആ യാത്രക്ക് ആള്‍ക്കൊന്നിനു 975 രൂപയാണ് ഈടാക്കുന്നത് (ഇതില്‍ ഭക്ഷണം ഉള്‍കൊള്ളിച്ചിട്ടില്ല )    കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി എറണാകുളം ഡിടിപിസി ഓഫീസിലോ കേരള സിറ്റി ടൂര്‍ വെബ്‌സൈറ്റിലോ താഴെ കാണുന്ന നമ്പറുകളിലോ ബന്ധപ്പെടുക.മറ്റു പാക്കേജുകളില്‍ പ്രധാനപ്പെട്ടവ  :  മധുര രാമേശ്വരം ധനുഷ്‌കോടി , ഭൂതത്താന്‍ കേട്ട് , അതിരപ്പിള്ളി , ആലപ്പുഴ , . മൂന്നാര്‍ 2 ഡേ പാക്കേജ് . വെബ്‌സൈറ്റ്: www.keralactiytour.com  Phone : +918893 99 8888, +91 8893 85 8888, +91 484 236 7334.  പിക്കപ്പ് പോയിന്റ്‌സ്: വൈറ്റില, ഇടപ്പള്ളി, കളമശ്ശേരി, മുട്ടം, ആലുവ, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, അങ്കമാലി.പെരുമ്പാവൂര്‍ , കോതമംഗലം.     

ഐഎച്ച്ആര്‍ഡി നടത്തുന്ന വിവിധ കോഴ്‌സുകളുടെ സെമസ്റ്റര്‍ പരീക്ഷ

കൊച്ചി: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ എന്നീ കോഴ്‌സുകളുടെ ഒന്നും രണ്ടും സെമസ്റ്റര്‍ റെഗുലര്‍ / സപ്ലിമെന്ററി പരീക്ഷകളും, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോ എന്‍ജിനിയറിങ്ങ് ഒന്നാം സെമസ്റ്റര്‍ റഗുലര്‍ പരീക്ഷയും, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പരീക്ഷയും 2018 ഡിസംബര്‍ മാസത്തില്‍ നടത്തും. പരീക്ഷ ടൈംടേബിള്‍ നവംബര്‍ രണ്ടാം വാരം പ്രസിദ്ധീകരിക്കും. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന/ പഠിച്ചിരുന്ന സെന്ററുകളില്‍ ഒക്‌ടോബര്‍ 27 വരെ വരെ ഫൈന്‍ കൂടാതെയും ഒക്‌ടോബര്‍ 31  വരെ 100 രൂപ ഫൈനോട#ു കൂടെയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷനുള്ള അപേക്ഷ ഫോറം സെന്ററുകളില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ www.ihrd.ac.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.

date