Skip to main content

ഓഫീസ് അറ്റന്‍ഡന്റ് ഒഴിവ്

 

ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഓഫീസ് അറ്റന്‍ഡന്റിന്റെ താത്ക്കാലിക ഒഴിവിലേക്ക് പ്രതിദിനം 645 രൂപ നിരക്കില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പാസായവരും 50ന് താഴെ പ്രായമുള്ളവരുമായിരിക്കണം അപേക്ഷകര്‍. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഈ മാസം 15ന് രാവിലെ 11ന് മേലെവെട്ടിപ്രത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. പന്ത്രണ്ടാംതരത്തില്‍ കൂടുതല്‍ യോഗ്യതയുള്ളവരെ പരിഗണിക്കില്ല. ഫോണ്‍: 0468 2324337.                           (പിഎന്‍പി 3294/18)

date