Skip to main content

പട്ടികജാതി വിഭാഗക്കാര്‍ക്ക് വിവിധ വായ്പകള്‍

 

ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതര്‍ക്ക് വസ്തു/ഉദേ്യാഗസ്ഥ ജാമ്യവ്യവസ്ഥയില്‍ സ്വയംതൊഴില്‍, വിവാഹം, വാഹനം(ഓട്ടോറിക്ഷ മുതല്‍ ടാക്‌സി കാര്‍/ ഗുഡ്‌സ് കാരിയര്‍ ഉള്‍പ്പെടെയുള്ള കമേഴ്‌സ്യല്‍ വാഹനങ്ങള്‍) വായ്പകള്‍ക്ക് അപേക്ഷിക്കാം. സ്വയംതൊഴില്‍, വാഹന വായ്പയ്ക്ക് കുടുംബവാര്‍ഷിക വരുമാനം 3.5 ലക്ഷം രൂപയില്‍ കവിയരുത്. പ്രായം 18നും 55നും മധേ്യ. പെണ്‍കുട്ടികളുടെ വിവാഹ വായ്പയ്ക്ക് അപക്ഷിക്കുന്ന രക്ഷകര്‍ത്താവിന്റെ പ്രായപരിധി 65 വയസ്. വരുമാന പരിധി മൂന്ന് ലക്ഷം രൂപ. വാഹന വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ലൈസന്‍സും ബാഡ്ജും ഉണ്ടായിരിക്കണം. അപേക്ഷാഫോറവും കൂടുതല്‍ വിവരവും പന്തളം പോസ്റ്റ് ഓഫീസിന് സമീപം പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും. 

       (പിഎന്‍പി 3295/18)

date