ജില്ലാതല ശുചിത്വ, ക്വിസ് മത്സരങ്ങള്‍ നടത്തി
സംസ്ഥാന സര്‍ക്കാരിന്റെ തീവ്ര ശുചീകരണ യജ്ഞം, ഗാന്ധിജയന്തി വാരാഘോഷം എന്നിവയുമായി ബന്ധപ്പെട്ട് ജില്ലാ ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല ക്വിസ് മത്സരം നടത്തി. ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ തലത്തില്‍ വിജയിച്ചവരാണ് മത്സരത്തില്‍ പങ്കെടുത്തത്.
യുപി വിഭാഗത്തില്‍ മാരൂര്‍ ഗവണ്‍മെന്റ് എച്ച്എസ്എസിലെ മാനവ് ദര്‍ശന്‍ മിത്ര, അനാമിക അനില്‍ എന്നിവര്‍ക്കും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇളമണ്ണൂര്‍ ഇവിഎച്ച്എസ്എസിലെ ഗൗതമി പ്രസാദ്, ആര്‍ദ്ര ബിജു എന്നിവര്‍ക്കും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കുഴിക്കാല സിഎംഎസ്എച്ച്എസ്എസിലെ സൂര്യ സുരേഷ്, എ.ആകാശ് എന്നിവര്‍ക്കും ഒന്നാം സ്ഥാനം ലഭിച്ചു.
കോളേജ് വിദ്യാര്‍ഥികള്‍ക്കായി എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന വിഷയത്തില്‍ നടത്തിയ ചിത്രരചനാ മത്സരത്തില്‍ തിരുവല്ല സെന്റ് മേരീസ് വിമന്‍സ് കോളജിലെ എസ് പാര്‍വതിക്ക് ഒന്നാം സ്ഥാനവും കോന്നി എസ്എഎസ് എസ്എന്‍ഡിപി യോഗം കോളജിലെ കെ.കെ.ഗിരീഷ് കുമാറിന് രണ്ടാം സ്ഥാനവും തിരുവല്ല സെന്റ് മേരീസ് വിമന്‍സ് കോളജിലെ ഡെലിനെ സാറാ ചെറിയാന്‍ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റുകളും ലഭിച്ചു. (പിഎന്‍പി 3297/18)
- Log in to post comments