Post Category
ടിപ്പര്‍ ലോറികളുടെ സമയക്രമത്തില്‍ മാറ്റം
ജില്ലയില്‍ ടിപ്പര്‍ ലോറികളുടെയും ടിപ്പര്‍ മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെയും സമയനിയന്ത്രണത്തില്‍ മാറ്റം വരുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. നേരത്തേ രാവിലെ ഒമ്പത് മുതല്‍ 10 വരെയും വൈകിട്ട് നാല് മുതല്‍ അഞ്ച് വരെയും ആയിരുന്നു സ്‌കൂള്‍ സമയം പരിഗണിച്ച് ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. പുതിയ ഉത്തരവ് പ്രകാരം രാവിലെ 8.30 മുതല്‍ 10 വരെയും വൈകുന്നേരം മൂന്ന് മുതല്‍ 4.30 വരെയുമാണ് നിയന്ത്രണം.
പത്തനംതിട്ട ജില്ലയിലെ പ്രാദേശിക സാഹചര്യം പരിഗണിച്ച് ജില്ലാ പോലീസ് മേധാവി, റീജയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന നിയമത്തിലെ 115-ാം വകുപ്പ് പ്രകാരമാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയിട്ടുള്ളത്. (പിഎന്‍പി 3300/18)
date
- Log in to post comments