Skip to main content

പ്രളയബാധിത പ്രദേശങ്ങളിലെ ഗ്രന്ഥശാലകള്‍ക്ക് വേണ്ടിയുള്ള  പുസ്തകശേഖരണം ആരംഭിച്ചു

 

പ്രളയബാധിത പ്രദേശങ്ങളിലെ ഗ്രന്ഥശാലകള്‍ക്ക് നല്‍കുന്നതിനായി ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച  പുസ്തകശേഖരണം ജില്ലാ കളക്ടര്‍ പി.ബി.നൂഹ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു. ഗാന്ധിജയന്തി വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ സപ്ലൈ ഓഫിസിലെ സീനിയര്‍ സൂപ്രണ്ട് എം.എന്‍.വിനോദ് കുമാറില്‍ നിന്നും ആദ്യ പുസ്തകം സ്വീകരിച്ചു. സത്യസായി സേവാസംഘടന പുറത്തിറക്കിയ വഴിവിളക്ക് എന്ന പുസ്തകത്തിന്റെ 10 പ്രതികളാണ് ജില്ലാ കളക്ടര്‍ക്ക് കൈമാറിയത്. വിവിധ വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും ഇത്തരത്തില്‍ ലഭിക്കുന്ന പുസ്തകങ്ങള്‍ ശേഖരിച്ച് പ്രളയബാധിത പ്രദേശങ്ങളിലെ ലൈബ്രറികള്‍ക്ക് കൈമാറും.                   (പിഎന്‍പി 3308/18)

date