Skip to main content

വന്യജീവി വാരാഘോഷം സമാപനം

 

റാന്നി ഫോറസ്റ്റ് ഡിവിഷന്റെ കീഴിലുള്ള വന്യജീവി വാരാഘോഷത്തിന്റെ സമാപനം രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷന്‍ അങ്കണത്തില്‍ നടന്നു. ളാഹ വനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ യോഗം റാന്നി ഡിഎഫ്ഒ എം.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഫെന്‍ ആന്റണി, റെയിഞ്ച് ഓഫീസര്‍ ആര്‍.അധീഷ്, വനസംരക്ഷണ സമിതി പ്രസിഡന്റുമാരായ വി.ജോസ്, എബ്രഹാം, നിര്‍മല ജനാര്‍ദ്ദനന്‍, ജയകുമാര്‍, എ.എസ്.ശശി തുടങ്ങിയവര്‍ പങ്കെടുത്തു. വാരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചിത്രരചന, ഉപന്യാസം തുടങ്ങിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു.                    (പിഎന്‍പി 3309/18)

date