Skip to main content

തെരഞ്ഞെടുപ്പ് ഫലം

 

കോട്ടയം നഗരസഭ ഉപാദ്ധ്യക്ഷയായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു സന്തോഷ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. ബിന്ദുവിന് 32 വോട്ടുകളും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ.ഷീജ അനിലിന് 15 വോട്ടുകളും  ബിജെപിയുടെ ജ്യോതി ശ്രീകാന്തിന് 5 വോട്ടുകളും ലഭിച്ചു. നേരത്തെയുളള ധാരണ അനുസരിച്ച് ഉപാദ്ധ്യക്ഷയായിരുന്ന ജാന്‍സി ജേക്കബ് രാജിവച്ചതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ജി. രാജീവ് വരണാധികാരിയായിരുന്നു. പുളിനാക്കല്‍ വാര്‍ഡില്‍ നിന്നുളള കോണ്‍ഗ്രസ് അംഗമാണ് ബിന്ദു സന്തോഷ് കുമാര്‍. നഗരസഭാ അദ്ധ്യക്ഷ ഡോ.പി.ആര്‍ സോന സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. 

                                                         (കെ.ഐ.ഒ.പി.ആര്‍-2010/17)

date