അറിയിപ്പുകൾ-2
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റർ: കൂടിക്കാഴ്ച 29-ന്
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് റേഡിയോതെറാപ്പി വിഭാഗത്തിലെ ആശുപത്രി അടിസ്ഥാനമാക്കിയുള്ള ക്യാന്‍സര്‍ രജിസ്ട്രി സ്കീമില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ രണ്ട് ഒഴിവിലേക്ക് താല്കാലികാടിസ്ഥാനത്തില് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി - 18-36 വയസ്സ് (നിയമാനുസൃത ഇളവുകള്‍ ലഭിക്കും)
യോഗ്യത - ഡിസിഎ/പിജിഡിസിഎയും ആശുപത്രി അടിസ്ഥാനമാക്കിയുള്ള ക്യാന്‍സര്‍ രജിസ്ട്രിയിലെ പ്രവര്‍ത്തി പരിചയവും. വേതനം 17,000 രൂപ.
വയസ്സ്, യോഗ്യത, ഐഡന്റ്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം നവംബര്‍ 29-നു പകൽ 11 മണിക്ക് കോളേജ് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍ - 0495 2350216, 2350200.
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ അഭിമുഖം 23-ന്
മാളിക്കടവ് ഗവ. വനിത ഐ.ടി.ഐയില്‍ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്നോളജി ആന്റ് സിസ്റ്റം മെയിന്റനന്‍സ് ട്രേഡിലെ ജൂനിയര്‍ ഇന്സ്ട്രക്ടരുടെ (ഒരൊഴിവ്) താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി/മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഡിപ്ലോമ/രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബി.ടെക് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം നവംബര്‍ 23-ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് എത്തണം. ഫോണ്‍ - 0495-2373976
ജെപിഎച്ച്എന്‍, മള്‍ട്ടി ടാസ്ക് കെയര്‍ പ്രൊവൈഡര്‍ നിയമനം
സാമൂഹ്യനീതി വകുപ്പിന്റെ കോഴിക്കോട് മായനാട്ടെ ഗവ.ആശാഭവന് (സ്ത്രീ) ജെപിഎച്ച്എന്‍(ഒരു ഒഴിവ്), മള്‍ട്ടി ടാസ്ക് കെയര്‍ പ്രൊവൈഡര്‍ (നാല് ഒഴിവ്) എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. ജെപിഎച്ച്എന്‍ തസ്തികയ്ക്ക് ഡിപ്ലോമയും പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. മള്‍ട്ടി ടാസ്ക് കെയര്‍ പ്രൊവൈഡര്‍ക്ക് എട്ടാം തരം വിദ്യാഭ്യാസ യോഗ്യതയും ഭിന്നശേഷി പരിചരണത്തില്‍ മുന്‍പരിചയവും വേണം. പ്രായം 50 വയസ്സ് കവിയരുത്. അഭിമുഖം നവംബര്‍ 26-ന് രാവിലെ 10.30-ന്. ഫോണ്‍ - 0495 2358876.
- Log in to post comments