Skip to main content

ജെ.സി.ബി ഡ്രൈവിംഗ് പരിശീലന പരിപാടി 

 

പട്ടികജാതി വികസന വകുപ്പ് മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിംഗ് ടെക്‌നോളജി അങ്കമാലി എന്ന സ്ഥാപനവുമായി സഹകരിച്ച് എസ്.സി.എ റ്റു.എസ്.സി.എസ്.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യ ജെ.സി.ബി ഡ്രൈവിംഗ്  പരിശീലനം സംഘടിപ്പിക്കുന്നു. ഒന്നര മാസമാണ് പരിശീലനം. എട്ടാം ക്ലാസ് പാസ്സായ 18നും 45 നും ഇടയില്‍ പ്രായമുളള ആര്‍റ്റിഒ എല്‍എംവി ലൈസന്‍സ് ടെസ്റ്റ് പാസ്സായ പട്ടികജാതി വിഭാഗക്കാര്‍ക്ക് പങ്കെടുക്കാം. താത്പര്യമുളളവര്‍ പേര്, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മേല്‍വിലാസം എന്നിവ രേഖപ്പെടുത്തി വെളള കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, മേല്‍ വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഡിസംബര്‍ 12 നകം കോട്ടയം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9387070350, 9895958329 

                                                            (കെ.ഐ.ഒ.പി.ആര്‍-2014/17)

date