Skip to main content

സരസകവി മൂലൂര്‍ സ്മാരകത്തില്‍ നാടക കളരി

 

കേരള സംഗീത നാടക അക്കാദമിയുടെയും സരസകവി മൂലൂര്‍ സ്മാരകത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഈ മാസം 20, 21, 22 തീയതികളില്‍ നാടക കളരി നടത്തും. നാടക കലയില്‍ തല്പരരായ 15നും 35നും ഇടയില്‍ പ്രായമുള്ള പത്തനംതിട്ട ജില്ലയില്‍ നിന്നുളളവര്‍ക്കാണ് പ്രവേശനം. ആദ്യം പേരു നല്‍കുന്ന 30 പേര്‍ക്കു മാത്രമായി പ്രവേശനം പരിമിതിപ്പെടുത്തിയിട്ടുണ്ട്. പഠനാര്‍ഥികള്‍ സെക്രട്ടറി, സരസകവി മൂലൂര്‍ സ്മാരകം, ഇലവുംതിട്ട എന്ന വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യണം. വാട്സ് ആപ്. 9447017 264

സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നുളള പ്രഗത്ഭരായ അധ്യാപകര്‍ ക്ലാസുകള്‍ നയിക്കും. 

                  (പിഎന്‍പി 3321/18)

date