Skip to main content

പ്രളയത്തില്‍ നാശം സംഭവിച്ച ലോട്ടറി ടിക്കറ്റുകളുടെ കണക്കെടുക്കുന്നു

 

സംസ്ഥാന സര്‍ക്കാര്‍ പ്രളയദുരിത മേഖലകളായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ താമസിക്കുകയോ/ ലോട്ടറി കച്ചവടം നടത്തുകയോ ചെയ്യുന്ന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്ക് കെഎന്‍ 226, എന്‍ആര്‍ 82, കെആര്‍ 359, ആര്‍എന്‍ 353, ഡബ്ല്യു 474, എസ്എസ് 120, എകെ358 എന്നീ ടിക്കറ്റുകള്‍ പ്രളയം മൂലം വില്‍ക്കാന്‍ സാധിക്കാത്ത വിധം കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍, തന്മൂലമുണ്ടായ നഷ്ടം എന്നിവ സംബന്ധിച്ച് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ കണക്കെടുക്കുന്നു. ക്ഷേമനിധി അംഗങ്ങള്‍ പ്രളയം മൂലം നാശം സംഭവിച്ച ടിക്കറ്റുകളുടെ വിവരങ്ങള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസറെ അറിയിക്കണം. ഫോണ്‍: 0468 2222709.                                              (പിഎന്‍പി 3324/18)

date