അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ഇന്ന് (11)
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കല്ലൂപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് എന്‍ജീനീയറിംഗില്‍ നബാര്‍ഡിന്റെ ധനസഹായത്തോടെ നിര്‍മിച്ച അക്കാദമിക് ബ്ലോക്ക് ഇന്ന് രാവിലെ 10ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, ജില്ലാ പഞ്ചായത്തംഗം റജി തോമസ്, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റജി ചാക്കോ, മുന്‍ എംഎല്‍എ ജോസഫ് എം പുതുശ്ശേരി, ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ.പി.സുരേഷ് കുമാര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയര്‍ ഇ.കെ.ഹൈദ്രു, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. (പിഎന്‍പി 3327/18)
- Log in to post comments