Skip to main content

ശില്പശാല നടത്തി

 

ജനകീയാസൂത്രണത്തിന്റെ ഭാഗമായുള്ള പദ്ധതി രൂപീകരണ പ്രക്രിയയില്‍ സഹായിക്കുന്ന ജില്ലാതല ഫോക്കല്‍ ടീം അംഗങ്ങള്‍ക്കുള്ള ഏകദിന പരിശീലനം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍.സോമസുന്ദരലാല്‍, ജില്ലാ ഫെസിലിറ്റേറ്റര്‍ എം.കെ.വാസു, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി അഡ്വ.എന്‍.രാജീവ് എന്നിവര്‍ സംസാരിച്ചു. 

ജനകീയാസൂത്രണം ശക്തിപ്പെടുത്തുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളെ ആശയപരമായും സാങ്കേതികമായും സഹായിക്കുന്നതിനാണ് വ്യത്യസ്തമേഖലകളിലെ വിദഗ്ദ്ധരടങ്ങുന്ന ജില്ലാ ഫോക്കല്‍ ടീം രൂപീകരിച്ചിട്ടുള്ളത്. ജില്ലാ ആസൂത്രണ സമിതിയുടെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കുന്ന ഈ ടീമാണ് പദ്ധതി ആസൂത്രണത്തിലും സംയോജനത്തിലും ആശയരൂപീകരണത്തിലും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്നത്.        (പിഎന്‍പി 3333/18)

date