Skip to main content

പട്ടികജാതി പ്രമോട്ടര്‍ നിയമനം

ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലേക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ ഒഴിവുള്ള പട്ടികജാതി പ്രമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കാവനൂര്‍, ചീക്കോട്, തലക്കാട്, നിറമരുതൂര്‍, പുളിക്കല്‍, തൃക്കലങ്ങോട്, മൂത്തേടം, മൊറയൂര്‍, മുതുവല്ലൂര്‍, ഊരകം, പറപ്പൂര്‍, വേങ്ങര പഞ്ചായത്തുകളില്‍ നിലവില്‍ ഒഴിവില്ല. ബാക്കിയുള്ള പഞ്ചായത്തുകളിലേക്കാണ് അപേക്ഷ നല്‍കേണ്ടത്. 18നും40നും ഇടയില്‍ പ്രായമുള്ള പ്ലസ് ടു വിജയിച്ച പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി വിഭാഗക്കാരുടെ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന പത്താം ക്ലാസ് വിജയിച്ച അമ്പത് വയസ്സില്‍ താഴെയുള്ളവര്‍ക്കും അപേക്ഷിക്കാം.പ്രീ മെട്രിക് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തുകളില്‍ റസിഡന്റു ട്യൂട്ടറുടെ ചുമതല വഹിക്കേണ്ടതിനാല്‍ അപേക്ഷകര്‍ ബിരുദമുള്ളവരായിരിക്കണം. ബിഎഡ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ജാതി, വയസ്സ്, യോഗ്യത, താമസിക്കുന്ന പഞ്ചായത്ത് /നഗരസഭ എന്നിവ സഹിതം ഡിസംബര്‍ എട്ടിനകം ജില്ലാ പട്ടികാജിത വികസന ഓഫീസില്‍ അപേക്ഷിക്കണം. സാമൂഹിക പ്രവര്‍ത്തകരാണെങ്കില്‍ റവന്യൂ അധികാരികളുടെ സാക്ഷ്യപത്രം സഹിതമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫോം ജില്ലാ പട്ടികജാതി വികസന ഓഫീസിലും ബ്ലോക്ക് /നഗരസഭ പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും.

 

date