Post Category
ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള സൗജന്യയൂണിഫോം വിതരണം ചെയ്തു
ആലപ്പുഴ ജില്ലയിലെ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പി പി ചിത്തരഞ്ജന്‍ എംഎല്‍എ നിര്‍വഹിച്ചു. തോണ്ടന്‍കുളങ്ങര ഗൗരി റെസിഡന്‍സിയില്‍ നടന്ന ചടങ്ങില്‍ ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗം വി ബി അശോകന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പെഴ്‌സണ്‍ കെ കെ ജയമ്മ, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ പി.ബി. വിനോദ്, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ ജോഷി മോന്‍ കെ. അലക്‌സ്, ട്രേഡ് യൂണിയന്‍ ഭാരവാഹികളായ ബി.എസ്. അഫ്‌സല്‍, കെ ദേവദാസ്, അബ്ദുല്‍ കലാം പി.യു, പി. ആര്‍. സജീവ്, ഷജീര്‍ സി.ബി., എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍./എ.എല്‍.പി./2535)
date
- Log in to post comments