Skip to main content

പ്രളയദുരിതാശ്വാസം : 49712 കുടുംബങ്ങള്‍ക്ക് തുക നല്‍കി

 

ജില്ലയില്‍ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിച്ച 49712 കുടുംബങ്ങള്‍ക്ക് 10000 രൂപയുടെ ധനസഹായം കൈമാറി. തിരുവല്ല താലൂക്കില്‍ 29662 കുടുംബങ്ങള്‍ക്കും കോഴഞ്ചേരിയില്‍ 8038 കുടുംബങ്ങള്‍ക്കും മല്ലപ്പള്ളിയില്‍ 1334 കുടുംബങ്ങള്‍ക്കും റാന്നിയില്‍ 4046 കുടുംബങ്ങള്‍ക്കും കോന്നിയില്‍ 2764 കുടുംബങ്ങള്‍ക്കും അടൂരില്‍ 3868 കുടുംബങ്ങള്‍ക്കുമാണ് തുക കൈമാറിയത്. 18110 അപ്പീലുകള്‍ ലഭിച്ചതില്‍ 10298 അപ്പീലുകള്‍ അര്‍ഹമാണെന്ന് കണ്ടെത്തി. 7812 അപ്പീലുകള്‍ നിരസിച്ചു. 

                          (പിഎന്‍പി 3343/18)

date