Post Category
എന്യുമറേറ്റര്‍ നിയമനം
ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന ഫിഷ് ക്യാച്ച് അസസ്മെന്റ് പദ്ധതിയിലേക്ക്
എന്യുമറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ ഫിഷറീസ് സയന്‍സില്‍ പ്രൊഫഷണല്‍ ബിരുദമുളളവരോ, ഫിഷ് ടാക്സോണമി, ഫിഷറീസ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവ ഐശ്ചിക വിഷയമായി ഏതെങ്കിലും ഫിഷറീസ് സയന്‍സില്‍ ബിരുദാനന്തര ബിരുദമുളളവരോ ആയിരിക്കണം. സമാന മേഖലയില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം. സ്വയം തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത, ജാതി, വയസ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും അസലും പകര്‍പ്പുകളും സഹിതം ഡിസംബര്‍ 23 ന് കോഴഞ്ചേരി പന്നിവേലിച്ചിറ ഫിഷറീസ് അസിസിറ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ രാവിലെ 11 ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0468 2967720, ഇ-മെയില്‍ : fisheriespathanamthitta@yahoo.com
date
- Log in to post comments