Post Category
വിദ്യാകിരണം സ്കോളര്‍ഷിപ്പ്
ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം അനുവദിക്കുന്ന വിദ്യാകിരണം സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പുറമെ സ്വകാര്യ/സ്വാശ്രയ/സ്വയംഭരണ സ്ഥാപനങ്ങളില്‍ മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്കും സ്കേളര്‍ഷിപ്പിന് അപേക്ഷിക്കാം.
മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയെന്നുള്ള സാക്ഷ്യപത്രം സ്കൂള്‍ / കോളേജ് പ്രിന്‍സിപ്പലിന് നിന്നും അപേക്ഷയോടൊപ്പം ഹാജരാക്കണം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2025 ജനുവരി 31. ഫോണ്‍ : 0468 2325168. ഇ-മെയില്‍ : dsjopta @gmalt .com
date
- Log in to post comments