Skip to main content
അദാലത്തില്‍ പങ്കെടുത്ത റിട്ടയേര്‍ഡ് കെ. എസ്. ആര്‍. ടി. സി ഉദ്യോഗസ്ഥന്‍  പി. എസ്. ജോണിന്  മന്ത്രി വീണാ ജോര്‍ജ്ജ് ആധാരം രജിസ്റ്റര്‍ ചെയ്ത രേഖ കൈമാറുന്നു, മന്ത്രി പി. രാജീവ് സമീപം

ജോണിന്റെ ജീവിതവും തെളിഞ്ഞു

       
വര്‍ഷങ്ങളായി കുടുംബ ഭാഗപത്രത്തില്‍ വസ്തുവിന്റെ സര്‍വ്വേ നമ്പര്‍ തെറ്റികിടന്നിരുന്നതിനാല്‍ പോക്കുവരവോ മറ്റു ഇടപാടുകളോ നടത്താന്‍ കഴിയാതെ മാത്തൂര്‍ സ്വദേശിയും റിട്ടയേര്‍ഡ് കെ. എസ്. ആര്‍. ടി. സി ഉദ്യോഗസ്ഥനുമായ പി. എസ്. ജോണിന്റെ ജീവിതത്തിന്റെ താളവും തെറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് ' കരുതലും കൈത്താങ്ങും അദാലാത്തിനെ കുറിച്ച് അറിയാന്‍ ഇടയായത്. പ്രതീക്ഷയോടെ അപേക്ഷ നല്‍കി. ഒട്ടും വൈകിയില്ല. മന്തി വീണാ ജോര്‍ജ് പരിഹാരനിര്‍ദേശം നല്‍കി.
 ജില്ലാ രജിസ്ട്രാര്‍, താഹസില്‍ദാര്‍, വില്ലജ് ഓഫീസര്‍ തുടങ്ങിയവര്‍ പരിശോധിച്ചു, ധൃതഗതിയില്‍ പരിഹരിച്ചു. അതോടെ കാര്യങ്ങള്‍ വേഗതത്തിലായി..... അദാലത്ത് തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാം ശരിയായി. മന്ത്രിയില്‍ നിന്നും ജോണ്‍ രേഖ നേരിട്ട് കൈപറ്റി. മന്ത്രി വീണാ ജോര്‍ജ്ജിനും സന്തോഷം, ജോണിന്റെ ദുരിതത്തിന് ആശ്വാസമാകാന്‍ കഴിഞ്ഞതില്‍.

date