Skip to main content

കിണറ്റരികിലേക്ക് മലിനജലം ഒഴുക്കിവിടുന്നു; 10 ദിവസത്തിനുള്ളില്‍ പരിഹാരമായില്ലെങ്കില്‍ നേരിട്ട് വിളിക്കാമെന്ന് മന്ത്രി പി രാജീവ്

അയല്‍ക്കാരന്‍ ഓടനിര്‍മ്മിച്ച്   മാലന്യങ്ങള്‍പുരയിടത്തിലേക്ക് ഒഴുക്കി വിടുന്നുവെന്നും  ഇത് തുടര്‍ന്നാല്‍ വസ്തുവില്‍ നില്‍ക്കുന്ന ശുദ്ധജലം ലഭിക്കുന്ന കിണര്‍ മലിനപ്പെടുമെന്നുമായിരുന്നു 85 കാരനായ പത്തനംതിട്ട നഗരസഭയിലെ കുലശേഖരപതി സ്വദേശിയായ പി. എസ്. ഇബ്രാഹിമിന്റെ പരാതി. അദാലത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച് പൊതുവഴിയിലേക്ക് മാലിന്യം ഒഴുക്കിവിടുന്ന പൈപ്പ് അടയ്ക്കാന്‍ അയല്‍ക്കാരന് നോട്ടീസ് നല്‍കിയിട്ടുള്ളതാണെന്ന്  നഗരസഭ സെക്രട്ടറി  അറിയിച്ചു.  
നോട്ടീസ്പ്രകാരമുള്ള നടപടിസ്വീകരിച്ചുവെന്ന് സെക്രട്ടറി ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയ മന്ത്രി പി. രാജീവ്  10 ദിവസത്തിനകം പ്രശ്‌നത്തിന് പരിഹാരം ആയില്ലെങ്കില്‍ നേരിട്ട് വിളിക്കാനും പരാതിക്കാരനോട് പറഞ്ഞു.

date