സംരംഭകര്‍ക്ക് കൈത്താങ്ങായി മന്ത്രി പി. രാജീവ്
തുണി അലക്കുന്നതിലും പാടാണ് അതിനുവേണ്ട ഊര്‍ജം കിട്ടാനെന്ന പരാതിയുമായി അദാലത്തിലെത്തിയത് പന്തളം സ്വദേശി ഗിരിധര്‍. വ്യവസായ മന്ത്രി പി. രാജീവിന് മുന്നിലാണ് സ്വാഭാവികമായും സംരംഭകന്‍ എത്തിയത്.
പന്തളം ടൗണിലെ ലൗണ്ടറി യൂണിറ്റ് നടത്തിപ്പുകാരന് രണ്ടുകൊല്ലം മുമ്പ് കടതുടങ്ങുമ്പോള്‍ സിംഗിള്‍ ഫെയ്‌സ് ഇലക്ട്രിക് കണക്ഷനാണ് കിട്ടിയത്. വിവിധ വകുപ്പുകളുടെ ലൈസന്‍സ് ലഭിച്ച് മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെങ്കിലും വാഷിംഗ്, ഡ്രൈയര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ത്രീ ഫെയ്‌സ് മാത്രം തടസങ്ങളില്‍പെട്ടു. കോടതിവ്യവഹാരങ്ങള്‍ മറയാക്കിയാണ് കെഎസ്ഇബി അധികൃതര്‍ ത്രീ ഫെയ്‌സിന് അനുമതി നല്‍കാതിരുന്നത്. കോടതിനടപടി കഴിഞ്ഞിട്ടും നിലപാട് മാറ്റിയല്ലെന്ന് മാത്രം.
അപേക്ഷ ലഭിച്ച് രണ്ടുവര്‍ഷമായിട്ടും നടപടി സ്വീകരിക്കാതിരുന്ന ഉദ്യോഗസ്ഥനോട് വിശദീകരണം നല്‍കാനാണ് ആദ്യം മന്ത്രി നിര്‍ദേശിച്ചത്. മൂന്ന് ദിവസത്തിനകം ത്രീ ഫെയ്‌സ് കണക്ഷന്‍ നല്‍കാനായി കെഎസ്ഇബി പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ക്ക് മന്ത്രി നിര്‍ദ്ദേശവും നല്‍കി.
- Log in to post comments