പെന്‍ഷന്റെ തണലേകി മന്ത്രി പി. രാജീവ്
മണക്കാല അയ്യപ്പന് കോളനിയില്‍ കമലാസനന് ഭാര്യയുടെ പെന്ഷന് മുടങ്ങിയതിന്റെ സങ്കടത്താലായിട്ട് കൊല്ലം ഏഴായി. ഒരു ലക്ഷം യുവജനങ്ങള്‍ക്ക് കാര്‍ഷികമേഖലയില്‍ പ്രത്യേക തൊഴില്‍ദാന പദ്ധതി വഴി ലഭിക്കേണ്ട പെന്‍ഷനായാണ് നീണ്ട കാത്തിരിപ്പ്. മടുത്ത് നിരാശയിലേക്ക് വഴുതവെയാണ് അദാലത്തിലേക്കെത്താമെന്ന തീരുമാനം. വിഷയം മന്ത്രി പി. രാജീവിന് മുന്നിലാണ് എത്തിയത്.
കമലാസനന്റെ ഭാര്യ സുവര്‍ണകുമാരി 1990 ലാണ് പദ്ധതിയില്‍ അംഗമായത്. ആദ്യ ഗഡുവായി 1000 രൂപ അടച്ചു; വര്‍ഷാവര്‍ഷം പാസ്ബുക് പുതുക്കുകയും ചെയ്തു, 2017ല്‍ 60 വയസ് തികഞ്ഞതോടെ പെന്‍ഷനായി അപേക്ഷിച്ചു. പദ്ധതിയില്‍ ചേരുമ്പോള്‍ വയസ് അധികരിച്ചു എന്ന കാരണത്തില്‍ പെന്ഷന് നിഷേധിക്കപ്പെട്ടു.
മാനുഷികതയ്ക്കൊപ്പം പദ്ധതി വ്യവസ്ഥകള്‍ കൃത്യതയോടെ പാലിച്ചുവെന്ന പരിഗണന നല്കി അനുകൂല നിലപാടെടുക്കാനാണ് മന്ത്രി കൃഷി വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.
- Log in to post comments