Post Category
സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്ക് അദാലത്തിലൂടെ പരിഹാരമായി : മന്ത്രി വീണാ ജോര്‍ജ് അടൂര്‍ താലൂക്കില്‍ 59 ശതമാനം പരാതികള്‍ പരിഹരിച്ചു
സങ്കീര്‍ണ്ണമായതും വര്‍ഷങ്ങളായി പരിഹരിക്കപ്പെടാത്തതും ഉള്‍പ്പെടെയുള്ള നിരവധി പരാതികള്‍ക്ക് അദാലത്തിലൂടെ പരിഹാരമായെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കരുതലും കൈത്താങ്ങും അടൂര്‍ താലൂക്ക്തല അദാലത്തിനുശേഷം പുരോഗതി വിശദമാക്കുകയായിരുന്നു മന്ത്രി. 59 ശതമാനം പരാതികള്‍ പരിഹരിച്ചു. 194 പരാതികളാണ് ലഭിച്ചത്. 161 പരാതികള്‍ അദാലത്തില്‍ പുതുതായി ലഭിച്ചു. 62 പരാതികള്‍ പൂര്‍ണമായും 52 പരാതികള്‍ ഭാഗികമായും പരിഹരിച്ചു. പുതിയ പരാതികളില്‍ ഒരാഴ്ചയ്ക്കകം നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്കി. ഭര്‍ത്താവും മകനും നഷ്ടപ്പെട്ട പ്രഭാവതിയമ്മയുടെ വിഷയം പരിഹരിച്ച് പോക്കുവരവ് ചെയ്തു കരമടക്കാന്‍ കഴിഞ്ഞത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അദാലത്തിലൂടെ സാധ്യമായെന്നും മന്ത്രി പറഞ്ഞു.
date
- Log in to post comments