Skip to main content
കുറ്റൂര്‍ ജംഗ്ഷനില്‍ റോഡപകടങ്ങള്‍ക്ക് പരിഹാരത്തിന്  അനുഗ്രഹ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. ജയകൃഷ്ണനും ഭാരവാഹികളും തിരുവല്ല അദാലത്തില്‍ മന്ത്രി വീണാ ജോര്‍ജിനെ കാണുന്നു

കുറ്റൂര്‍ ജംഗ്ഷ്‌നില്‍ പോലീസ് പട്രോളിങ്ങും സിഗ്‌നല്‍ ലൈറ്റും ഉറപ്പാക്കാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശം  

എട്ടു സ്‌കൂളുകളും ഒട്ടേറെ  സര്‍ക്കാര്‍ സ്ഥാപനങ്ങളും സമീപത്തായുള്ള കുറ്റൂര്‍ ജംഗ്ഷനില്‍ റോഡപകടങ്ങള്‍ പതിവാണ്. ഇതിന് പരിഹാരം ഉണ്ടാകണമെന്ന നിവേദനവുമായാണ് കുറ്റൂര്‍ അനുഗ്രഹ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. ജയകൃഷ്ണനും ഭാരവാഹികളും തിരുവല്ല അദാലത്തില്‍ മന്ത്രി വീണാ ജോര്‍ജിനെ കാണാന്‍ എത്തിയത്.
നൂറുകണക്കിന് വിദ്യാര്‍ത്ഥികളും കാല്‍നടക്കാരും സ്‌കൂള്‍ ബസ്സുകള്‍ ഉള്‍പ്പെടെയുള്ള  വാഹനങ്ങളും നിരന്തരം കടന്നുപോകുന്ന ജംഗ്ഷനില്‍ തിരക്കോടുതിരക്കാണ്.  വിവിധ വകുപ്പുകളുടെ സംയുക്ത ഇടപെടലാണ് പ്രശ്‌നപരിഹാത്തിന് വേണ്ടത്. ഇതുണ്ടാകുന്നില്ലെന്ന്കണ്ടാണ് പരാതിക്ക് പിന്നില്‍.
പൊതുജനതാല്‍പര്യാര്‍ഥം നല്‍കിയ നിവേദനത്തില്‍ അടിയന്തരനടപടിക്കാണ്  മന്ത്രി നിര്‍ദേശം നല്‍കിയത്. ജംഗ്ഷനില്‍ രാവിലെയും വൈകിട്ടും പോലീസ് പട്രോളിംഗ് നടത്തിയിരിക്കണം. സീബ്രാ ക്രോസിങ്ങും റോഡിലെ സുരക്ഷാ മാര്‍ക്കിങ്ങുകളും ദേശീപാത വിഭാഗം ഉറപ്പാക്കണം. റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ നേതൃത്വത്തില്‍ സിഗ്‌നല്‍ ലൈറ്റും സ്ഥാപിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

date