Skip to main content

നാടുകാണിയിൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് സ്ഥാപിക്കാൻ ഐഎച്ച്ആർഡി

തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ നാടുകാണിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള കോളേജ് ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് സ്ഥാപിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്‌സ് ഡവലപ്‌മെൻറ് (ഐഎച്ച്ആർഡി). ഇതിലൂടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച സംഭാവനകൾ നൽകി വരുന്ന സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡി നിയമ വിദ്യാഭ്യാസ രംഗത്തത്തേക്കും ചുവടുവെക്കുകയാണ്. ഐഎച്ച്ആർഡിയുടെ കീഴിൽ 2025-26 അധ്യയന വർഷത്തിൽ പുതിയ ലോ കോളേജ് ആരംഭിക്കാൻ സർക്കാർ ഭരണാനുമതി നൽകി. നാടുകാണിയിൽ ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന ലോ കോളേജിൽ സർക്കാരും കണ്ണൂർ സർവകലാശാലയും ബാർ കൗൺസിൽ ഓഫ് ഇന്ത്യയും അനുമതി നൽകുന്ന വിവിധ നിയമ പഠന കോഴ്സുകളിൽ വിദ്യാർത്ഥികൾക്ക് സർക്കാർ ഫീസ് ഘടന പ്രകാരം അധ്യയനം നടത്താനാകും. എം.വി.ഗോവിന്ദൻ മാസ്്റ്റർ എം.എൽ.എ പ്രത്യേക താൽപര്യമെടുത്താണ് നാടുകാണിയിൽ ലോ കോളേജ് തുടങ്ങുന്നത്.

date